വാടകവീട്ടിൽ പൊലീസ് പരിശോധന; പിടികൂടിയത് ഇതരസംസ്ഥാനത്ത് നിന്നെത്തിച്ച നിരോധിത പുകയില ഉല്‍പ്പന്ന ശേഖരം, അറസ്റ്റ്

Published : Apr 02, 2023, 07:26 PM IST
വാടകവീട്ടിൽ പൊലീസ് പരിശോധന; പിടികൂടിയത് ഇതരസംസ്ഥാനത്ത് നിന്നെത്തിച്ച നിരോധിത പുകയില ഉല്‍പ്പന്ന ശേഖരം, അറസ്റ്റ്

Synopsis

സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി ഫാത്തിമാപുരം കുന്നക്കാട് ഭാഗത്ത് പുത്തൻപീടിക വീട്ടിൽ  മകൻ മുഹമ്മദ് സാനിദ്, തിരുവല്ല കാവുംഭാഗം ആലന്തുരുത്തി വേങ്ങ ഭാഗത്ത് കോതക്കാട്ട്ചിറ  വീട്ടിൽ രതീഷ് കുമാർ  എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

കോട്ടയം: ചങ്ങനാശ്ശേരിയിൽ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വൻ ശേഖരം കണ്ടെത്തി.  36,000 ഓളം പാക്കറ്റുകൾ അടങ്ങിയ വൻ ശേഖരമാണ് ചങ്ങനാശ്ശേരി പൊലീസ് പിടികൂടിയത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി ഫാത്തിമാപുരം കുന്നക്കാട് ഭാഗത്ത് പുത്തൻപീടിക വീട്ടിൽ  മകൻ മുഹമ്മദ് സാനിദ്, തിരുവല്ല കാവുംഭാഗം ആലന്തുരുത്തി വേങ്ങ ഭാഗത്ത് കോതക്കാട്ട്ചിറ  വീട്ടിൽ രതീഷ് കുമാർ  എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

പുതിയ വീട്ടിൽ രാത്രിയിൽ മാത്രം വരുന്ന വണ്ടികൾ, നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ നിരോധിത പുകയില വിൽപ്പന

അന്യ സംസ്ഥാനത്ത് നിന്നും കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി വാടകവീട്ടിൽ സൂക്ഷിച്ചു വരികയായിരുന്നു. പുകയില ഉല്‍പ്പന്നങ്ങൾ കടത്തിക്കൊണ്ടുവന്ന വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ച് കടകളിൽ വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് പുകയില ഉല്‍പ്പന്നങ്ങൾ ഇവിടെ  സൂക്ഷിച്ചിരുന്നത് എന്ന് പൊലീസ് പറഞ്ഞു. 


 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ