തൃശൂരിലെ ഗൃഹനാഥന്റെ മരണത്തിൽ ദുരൂഹത, അമ്മയും ഭാര്യയുമടക്കം 4 പേർ ചികിത്സയിൽ, മകൻ വീട്ടിലെ ഭക്ഷണം കഴിച്ചില്ല

Published : Apr 02, 2023, 05:38 PM ISTUpdated : Apr 02, 2023, 05:52 PM IST
തൃശൂരിലെ ഗൃഹനാഥന്റെ മരണത്തിൽ ദുരൂഹത, അമ്മയും ഭാര്യയുമടക്കം 4 പേർ ചികിത്സയിൽ, മകൻ വീട്ടിലെ ഭക്ഷണം കഴിച്ചില്ല

Synopsis

ശശീന്ദ്രൻ കുഴഞ്ഞ് വീണത് ഭക്ഷണം കഴിച്ചിറങ്ങിയ ഡോക്ടർമാരുടെ സംഘത്തിന് മുന്നിലേക്ക്, ഉടൻ ചികിത്സ നൽകിയിട്ടും ജീവൻ രക്ഷിക്കാനായില്ല   

തൃശൂര്‍ : അവണൂരില്‍ ഗൃഹനാഥന്‍ മരിച്ചത് ഭക്ഷണത്തില്‍ നിന്നും വിഷബാധയേറ്റെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. അമ്മാത്ത് വീട്ടില്‍ ശശീന്ദ്രനാണ് മരിച്ചത്. ചന്ദ്രന്‍റെ അമ്മയെയും ഭാര്യയെയും രണ്ട് തെങ്ങുകയറ്റ തൊഴിലാളികളെയും ഛര്‍ദ്ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 

ഉച്ചയോടെ തൃശൂര്‍ മെഡിക്കല്‍ കോളെജിലെ എടിഎമ്മില്‍ നിന്നു പണമെടുക്കാനെത്തിയ ശശീന്ദ്രന്‍ കുഴഞ്ഞു വീഴുകയായിരുന്നു. എടിഎമ്മിന് സമീപത്തെ കോഫീ  ഹൗസില്‍ നിന്നു ഭക്ഷണം കഴിച്ചശേഷം പുറത്തിറങ്ങിയ ഡോക്ടര്‍മാരുടെ സംഘത്തിന് മുന്നിലാണ് ശശീന്ദ്രന്‍ കുഴഞ്ഞു വീണത്. വേഗത്തില്‍ തന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന നാലു പേരെ അവശ നിലയില്‍ കണ്ടെത്തി. മൂന്നുപേരെ മെഡിക്കല്‍ കോളേജിലേക്കും ഒരാളെ സ്വകാര്യ  ആശുപത്രിയിലേക്കും മാറ്റി.

തൃശൂരിൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ മരിച്ചു, ഭാര്യയടക്കം 3 പേർ ചികിത്സയിൽ, ഭക്ഷണത്തിൽ വിഷാംശം?

ശശീന്ദ്രന്‍റെ ഭാര്യ ഗീത, തെങ്ങുകയറ്റ തൊഴിലാളികളായ രാമചന്ദ്രന്‍, ചന്ദ്രന്‍ എന്നിവരെയാണ് തൃശൂര്‍ മെഡിക്കല്‍ കോളെജിലെത്തിച്ചത്. ശശീന്ദ്രന്‍റെ അമ്മയെ സ്വകാര്യ ആശുപത്രിയിലേക്കാണ് മാറ്റിയത്. മെഡിക്കല്‍ കോളെജിലെത്തിച്ച മൂന്നുപേര്‍ക്കും ശശീന്ദ്രന്‍റെ സമാന ലക്ഷണങ്ങളാണെന്ന് കണ്ടതോടെ ഡോക്ടര്‍മാര്‍ പൊലീസിനെ വിളിച്ചു വരുത്തി. വിശം ഉള്ളില്‍ ചെന്നതാകാമെന്ന സംശയത്തില്‍ ശശീന്ദ്രന്‍റെ മൃതദേഹം പോസ്റ്റ്മോര്ർട്ടത്തിന് അയച്ചു. വീട്ടില്‍ നിന്ന് ഇഡ്ഡലിയും കറികളും കഴിച്ചെന്ന് ചികിത്സയിലുള്ളവര്‍ മൊഴി നല്‍കി. വീട്ടിലുണ്ടായിരുന്ന ശശീന്ദ്രന്‍റെ മകന്‍ കഴിച്ചതുമില്ല. പോസ്റ്റ്മോര്‍ട്ടം പരിശോധനാഫലം വരുന്ന മുറയ്ക്കേ കാര്യങ്ങളില്‍ വ്യക്തത വരൂവെന്ന് പൊലീസ് അറിയിച്ചു. 

 

 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിപിഎം സമരത്തിൽ പങ്കെടുത്തില്ല, ആദിവാസി വയോധികയ്ക്ക് തൊഴിൽ നിഷേധിച്ചതായി പരാതി
'പ്രധാന സാക്ഷികൾ മരിച്ചു, മറ്റ് സാക്ഷികൾ കൂറുമാറി', ആൽത്തറ വിനീഷ വധക്കേസിൽ ശോഭാ ജോൺ അടക്കമുള്ള പ്രതികൾ പുറത്ത്