കുർളയിലെ ബലാത്സംഗക്കൊലപാതകം: കേസിൽ രണ്ട് പേർ അറസ്റ്റിൽ

Published : Nov 28, 2021, 02:35 PM IST
കുർളയിലെ ബലാത്സംഗക്കൊലപാതകം: കേസിൽ രണ്ട് പേർ അറസ്റ്റിൽ

Synopsis

ഗോവണ്ടി സ്വദേശിയായ യുവതിയെ രേഹാന് നേരത്തേ പരിചയമുണ്ടായിരുന്നു. ഇവർ തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസ് പറയുന്നു...

മുംബൈ: മുംബൈയിലെ കുർളയിൽ 20കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിലായി. ഗോവണ്ടി സ്വദേശികളാണ് അറസ്റ്റിലായത്. രേഹാൻ, അഫ്സൽ എന്നീ രണ്ട് പേരാണ് അറസ്റ്റ് ചെയ്തത്. ഗോവണ്ടി സ്വദേശിയായ യുവതിയെ രേഹാന് നേരത്തേ പരിചയമുണ്ടായിരുന്നു. 

ഇവർ തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഗോവണ്ടിയിൽ നിന്ന് യുവതിയെ കുർളയിൽ എത്തിച്ച് ആളൊഴിഞ്ഞ് കെട്ടിടത്തിന്‍റെ ടെറസിൽ വച്ച് കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമായ ബലാത്സംഗത്തിനും യുവതി ഇരയായി. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം..

കുർളയിലെ എച്ച്ഡിഐഎൽ കോമ്പൗണ്ടിലെ ഒഴിഞ്ഞ കെട്ടിടത്തിന്‍റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിത്. ടെറസിൽ കയറിയ മൂന്ന് യുവാക്കളാണ് മൃതദേഹം കണ്ടത്. യുവാക്കൾ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു യുവതി.

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്