
മലപ്പുറം : വയോധികന്റെ മരണത്തിനിടയിക്കിയ അപകടമുണ്ടാക്കിയ ന്യൂജന്‍ ബൈക്ക് യാത്രക്കാര്‍ ഒടുവില്‍ ഒരു വര്‍ഷത്തിന് ശേഷം മലപ്പുറത്ത് പൊലീസിന്റെ പിടിയിലായി. ബൈക്ക് ഓടിച്ചിരുന്ന കാരപ്പുറം സ്വദേശി മുഹമ്മദ് സലിം, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. അപകടത്തില്‍ പരുക്കേറ്റ പ്രതികൾ പിടിക്കപ്പെടുമെന്ന് കരുതി ചികില്‍സ പോലും തേടിയിരുന്നില്ല. മൂവായിരത്തോളം വീടുകള്‍ പരിശോധിച്ചും അഞ്ഞൂറോളം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുമാണ് പ്രതികളെ പിടികൂടിയത്.
2021 ജൂലൈ 21 നാണ് അപകടമുണ്ടായത്. വഴിയാത്രക്കാരനായ എഴുപതുകാരനെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചിടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റുവെന്ന് മനസിലായിട്ട് പോലും ബൈക്ക് നിര്‍ത്താതെ പോയി. നടുറോഡില്‍ മണിക്കൂറുകളോളം രക്തം വാര്‍ന്നാണ് വയോധികന്‍ മരിച്ചത്.
അഞ്ഞൂറോളം സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും വാഹന നമ്പര്‍ തിരിച്ചറിയാനായില്ല. സിസിടിവി വഴി പിടിക്കപ്പെടാതിരിക്കാന്‍ പ്രതികള്‍ പ്രധാനപ്പെട്ട ജംക്ഷനിലെല്ലാം ലൈറ്റ് ഓഫ് ചെയ്താണ് വാഹനം ഓടിച്ചിരുന്നത്. തൊപ്പി ധരിച്ചിരുന്ന ആളുകളാണ് അപകടം ഉണ്ടാക്കിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. തൊപ്പി ധരിക്കുന്ന മൂത്തേടം വഴിക്കടവ് പഞ്ചായത്തിലുള്ളവരെക്കുറിച്ച് അറിയാന്‍ സോഷ്യല്‍ മീഡിയവഴിയും പരസ്യം നല്‍കിയിരുന്നു.
വാഹനം പോയ ദിശ മനസിലാക്കി ആ ഭാഗത്തുള്ള 3000 ത്തോളം വരുന്ന വീടുകൾ കേന്ദ്രീകരിച്ചും സ്ഥലത്തെ യുവാക്കളെ കുറിച്ചും വിശദമായി അന്വേഷണം നടത്തിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ വാഹനത്തിന് രൂപമാറ്റം വരുത്തുന്ന കടകളില്‍ നടത്തിയ പരിശോധനകളാണ് പ്രതികളിലേക്ക് എത്തിച്ചത്. രൂപമാറ്റം വരുത്തിയ ബൈക്ക് പാലേമാട് സ്വദേശിക്കാണ് പ്രതികള്‍ മറിച്ചു വിറ്റത്. സംഭവം നടന്ന് 363 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ പിടിയിലാകുന്നത്.
കണ്ണൂരിൽ ഏണിപ്പടിയിൽ നിന്ന് വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
പിഞ്ചു കുഞ്ഞ് കുളിമുറിയിലെ ബക്കറ്റിൽ വീണ് മരിച്ചു
കോഴിക്കോട്: പേരാമ്പ്രയിൽ പിഞ്ചുകുഞ്ഞ് ബക്കറ്റിൽ വീണു മരിച്ചു. പേരാമ്പ്ര ഈർപ്പാപൊയിൽ ഗിരീഷിന്‍റെയും അഞ്ജലിയുടെയും ഒരു വയസും മൂന്ന് മാസവും പ്രായമായ ശബരിയാണ് മരിച്ചത്. കുട്ടിയെ ഉറക്കി കിടത്തി അഞ്ജലി അലക്കാൻ പോയതായിരുന്നു. തിരിച്ചുവന്നപ്പോൾ കുളിമുറിയിലെ ബക്കറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ പേരാമ്പ്ര ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ് ഗിരീഷ് വിദേശത്താണ്. തേജാ ലക്ഷ്മി, വേദാലക്ഷ്മി എന്നിവർ സഹോദരങ്ങളാണ്. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam