ആയുർവേദ ചികിത്സക്കെത്തി, സ്ഥാപനത്തിലെ ജീവനക്കാരിയോട് ലൈംഗിക അതിക്രമം: 2 പേർ അറസ്റ്റിൽ  

Published : Apr 29, 2023, 09:09 AM IST
ആയുർവേദ ചികിത്സക്കെത്തി, സ്ഥാപനത്തിലെ ജീവനക്കാരിയോട് ലൈംഗിക അതിക്രമം: 2 പേർ അറസ്റ്റിൽ  

Synopsis

കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് സ്ഥാപനത്തിലെത്തിയ പ്രതി ചികിത്സ മുറിയിൽ വച്ച് ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. സംഭവം നടന്ന സമയം പ്രതിയെ പിടികൂടാനോ വിവരം പൊലീസിൽ അറിയിക്കാനോ സ്ഥാപനത്തിലുണ്ടായിരുന്ന സഹ ജീവനക്കാരനായ കുമാരൻ തയ്യാറായില്ല.

മലപ്പുറം: തിരൂരിൽ ആയുർവേദ ചികിത്സക്കെത്തിയ ആള്‍ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. ചികിത്സയ്ക്കെത്തിയ താനൂർ പുതിയ കടപ്പുറം സ്വദേശി കടവണ്ടിപുരക്കൽ ഫർഹാബ്(35) ലൈംഗിക അതിക്രമത്തിന്  ഒത്താശയേകിയ സ്ഥാപനത്തിലെ ജീവനക്കാരൻ കൊപ്പം സ്വദേശി കുന്നക്കാട്ടിൽ കുമാരൻ(54) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് സ്ഥാപനത്തിലെത്തിയ പ്രതി ചികിത്സ മുറിയിൽ വച്ച് ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. സംഭവം നടന്ന സമയം പ്രതിയെ പിടികൂടാനോ വിവരം പൊലീസിൽ അറിയിക്കാനോ സ്ഥാപനത്തിലുണ്ടായിരുന്ന സഹ ജീവനക്കാരനായ കുമാരൻ തയ്യാറായില്ല. തുടർന്നാണ് ജീവനക്കാരി പൊലീസിൽ പരാതി നൽകിയത്. ഇതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. 

തിരൂർ സി.ഐ ജിജോ എം.ജെ എസ്.ഐ പ്രദീപ് കുമാർ ഡാൻസാഫ് അംഗങ്ങളായ എസ്.ഐ പ്രമോദ്, സീനിയർ സി.പി.ഒ രാജേഷ് സി.പി.ഒ മാരായ ഉദയൻ, ഉണ്ണിക്കുട്ടൻ എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

സമാനമായ മറ്റൊരു സംഭവത്തില്‍ പീഡന കേസിൽ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച നെടുമുടിതോട്ടുവാത്തല കാക്കരിയിൽ വീട്ടിൽ ലിജോ (മെൽവിൻ ജോസഫ്-34)  ആലപ്പുഴയില്‍ പിടിയിലായി. കോടതിയിൽ നിന്നും ജാമ്യം ലഭിച്ച ഇയാളെ പല തവണ ആവശ്യപ്പെട്ടിട്ടും കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്നാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. 2012നു ശേഷം പ്രതി പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.  നെടുമുടി ഭാഗത്തു വെച്ചാണ് ഇയാളെ പിടികൂടിയത്. എസ് എച്ച് ഒ ശ്യാകുമാർ, എസ് ഐ ശ്രീകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

കണ്ണാശുപത്രിയിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് സ്റ്റെയർ കേസിൽ വച്ച് പീഡനം, 51കാരന് 12 വർഷം കഠിന തടവ്
തൊഴുത്തിൽ പശുവിനെ കറക്കുന്നതിന് ഇടയിൽ സമീപത്ത് വന്ന് വീണത് സ്ഫോടക വസ്തു, പൊട്ടിത്തെറി, 43കാരൻ അറസ്റ്റിൽ