
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ഒഡീഷ സ്വദേശികളായ സന്തോഷ് ബാത്യ, നരസിംഗ് പ്രാധാൻ എന്നിവരാണ് മരിച്ചത്. ഇവർ 3 വർഷമായി കൊണ്ടോട്ടിയിലെ കോൺക്രീറ്റ് മിക്സ് കമ്പനിയിൽ ജീവനക്കാരാണ്. കമ്പനിയുടെ അയൽവീട്ടിലെ കിണറിൽ വീണ ആടിനെ രക്ഷിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആടിനെ രക്ഷിക്കാൻ ആദ്യം ഇറങ്ങിയ ആൾക്ക് ശ്വാസതടസ്സം നേരിട്ടപ്പോഴാണ് രണ്ടാമതും ആളിറങ്ങിയത്. ഇയാളും അപകടത്തിൽപെടുകയായിരുന്നു. ഇന്ന് വൈകിട്ട് 6 മണിയോടെയാണ് സംഭവം. മാവൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് ഇരുവരെയും പുറത്ത് എത്തിച്ചത്. കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ നിന്നും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam