എംഡിഎംഎയുമായി സിനിമാ സീരിയൽ നടനുൾപ്പടെ രണ്ട് പേർ തൃശ്ശൂരിൽ പിടിയിൽ

Published : Nov 10, 2022, 11:53 PM ISTUpdated : Nov 10, 2022, 11:54 PM IST
 എംഡിഎംഎയുമായി  സിനിമാ സീരിയൽ നടനുൾപ്പടെ രണ്ട് പേർ തൃശ്ശൂരിൽ പിടിയിൽ

Synopsis

5 ഗ്രാം എംഡിഎംഎയുമായി യുവാക്കളെ  കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ  വെട്ടുകടവ് പാലത്തിന് സമീപത്ത് നിന്നാണ് തൃശൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസിന്റെ നേതൃത്വത്തിലുള്ള  തൃശൂർ റൂറൽ ഡാൻസാഫ് സംഘവും  കൊരട്ടി പൊലീസും ചേർന്ന് പിടികൂടിയത്.

തൃശ്ശൂർ: സിനിമാ-സീരിയൽ -ആൽബം നടൻ ഉൾപ്പടെ രണ്ട് യുവാക്കൾ എംഡിഎംഎയുമായി പൊലീസിന്റെ പിടിയിലായി. 5 ഗ്രാം എംഡിഎംഎയുമായി യുവാക്കളെ  കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ  വെട്ടുകടവ് പാലത്തിന് സമീപത്ത് നിന്നാണ് തൃശൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസിന്റെ നേതൃത്വത്തിലുള്ള  തൃശൂർ റൂറൽ ഡാൻസാഫ് സംഘവും  കൊരട്ടി പൊലീസും ചേർന്ന് പിടികൂടിയത്.

സർക്കാർ നടത്തിവരുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാ​ഗമായി തൃശൂർ ജില്ലയിൽ വ്യാപകമായ രീതിയിൽ റെയ്ഡും നടപടികളും തുടർന്നുവരികയായിരുന്നു. അതിനിടെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി  ഐശ്വര്യ ഡോൺഗ്രെക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ  മേലൂർ വെട്ടുകടവ് പാലത്തിന് സമീപം വെച്ചു നടത്തിയ വാഹന പരിശോധനക്കിടെ യുവാക്കളെ അറസ്റ്റ് ചെയ്തത്. കോടാലി മോനൊടി ചെഞ്ചേരി വളപ്പിൽ വീട്ടിൽ വിശ്വനാഥന്റെ മകൻ അരുൺ, മൂന്നുമുറി ഒമ്പതുങ്ങൽ അമ്പലപ്പാടൻ വീട്ടിൽ കുമാരന്റെ മകൻ നിഖിൽ എന്നിവരാണ് പിടിയിലായത്. അരുൺ ഏതാനും ചില മലയാള സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമിലുമൊക്കെ അഭിനയിച്ചിട്ടുള്ളയാളാണ്.

കൊരട്ടി എസ്എച്ച്ഒ അരുൺ ബി കെ,  എസ്ഐമാരായ  സൂരജ്, സജി വർഗീസ്, ഡാൻസാഫ്, സ്റ്റീഫൻ. വി.ജി,  എഎസ്ഐമാരായ പി ജയകൃഷണൻ, ജോബ് സി എ , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ് വി ദേവ് , ലിജു ഇയ്യാനി, മിഥുൻ ആർ കൃഷ്ണ, ഷറഫുദ്ദീൻ, രഞ്ജിത്ത്, സജിമോൻ  എന്നിവർ  ചേർന്നാണ് പ്രതികളെ  അറസ്റ്റ്‌ ചെയ്തത്. പിടിയിലായ യുവാക്കൾ  കടത്തിക്കൊണ്ടുവന്ന  മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് ശക്തമായ അന്വേഷണം  ആരംഭിച്ചിട്ടുണ്ട്. പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കുറിച്ചും പൊലീസ് ഊർജിതമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read Also: പെണ്‍കുട്ടിയെ കാണാതായ സംഭവം:കൈകള്‍ കെട്ടിയിട്ടത് പെണ്‍കുട്ടി തന്നെ,വീട്ടുകാരെ പേടിപ്പിക്കാന്‍ ചെയ്തതെന്ന് മൊഴി

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ