
മലപ്പുറം: മോഷണം ലക്ഷ്യമിട്ട് മാരകായുധങ്ങളുമായി ഒത്തുകൂടിയ രണ്ട് പേർ മാരകായുധങ്ങളുമായി പിടിയിൽ. പെരിന്തൽമണ്ണ അരക്കപറമ്പ് കണ്ടമംഗലത്ത് മോഹൻകുമാർ(26), മമ്പാട് താഴത്തങ്ങാടി പത്തായക്കടവൻ മുഹമ്മദ് ഷബീബ്(35) എന്നിവരെയാണ് മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം. മലപ്പുറം എം എസ് പി ക്യാമ്പിന് സമീപത്ത് വച്ച് സംശയാസ്പദമായ നിലയിൽ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മലപ്പുറത്തും പരിസരത്തും മോഷണത്തിന് പ്രതികൾ പദ്ധതിയിട്ടിരുന്നുവെന്ന് ചോദ്യചെയ്യലിൽ പറഞ്ഞതായി പൊലീസ് പറഞ്ഞു.
ഇതോടെ വലിയ മോഷണ പദ്ധതിയാണ് പൊളിഞ്ഞതെന്നും പോലീസ് പറഞ്ഞു. പ്രതികൾക്കെതിരെ മഞ്ചേരി, നിലമ്പൂർ, കൊളത്തൂർ, വണ്ടൂർ പാലക്കാട് ജില്ലയിലെ നാട്ടുകൽ സ്റ്റേഷനുകളിലെ കളവ് കേസുകളുണ്ട്. മലപ്പുറം കോടതിയി റിമാൻഡ് ചെയ്തു.
Read more: 90 കോടിയുടെ നിറം മാറ്റാവുന്ന കാർ മുതൽ 240 കോടിയുടെ ജെറ്റ് വരെ; നിത അംബാനിയുടെ ആഡംബര ശേഖരം
പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ രേഖകൾ ഇല്ലാതെ കടത്തിയ ഒരു കിലോയോളം സ്വർണം ആര്‍പിഎഫ് പിടികൂടി. തൃശ്ശൂർ ചേരൂർ സ്വദേശി സനോജ് എം. എസ് ആണ് പിടിയിലായത്.
ചെന്നൈ - മംഗലാപുരം മെയിലിൽ ആണ് സ്വർണം കടത്തിയത്. പുലർച്ചെ നാലരയോടെയാണ് ട്രെയിൻ ഒലവക്കോട് സ്റ്റേഷനിൽ എത്തിയത്. പതിവ് പരിശോധനയ്ക്കിടൊണ് രേഖകൾ ഇല്ലാത്ത സ്വർണം കണ്ടെത്തിയത്. ആഭരണങ്ങൾ അടക്കം പിടിച്ചെടുത്ത സ്വർണത്തിലുണ്ട്.
Read more: ഓട്ടോയിൽ കാറിടിച്ചു നിയന്ത്രണം വിട്ടു, പിന്നാലെ വന്ന കാർ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
തുടർനടപടിക്കായി സ്വർണവും പ്രതിയേയുo ജിഎസ്ടി വകുപ്പിന് കൈമാറി. 972 ഗ്രാം സ്വർണം ആണ് പിടിച്ചെടുത്തത്. വിപണിയിൽ ഇതിന് 50 ലക്ഷം രൂപ വിലവരും.