വാഹനത്തിന് പിന്നിൽ അനക്കം, പരിശോധനയില്‍ വളർത്തുനായക്കൊപ്പം കടത്താൻ ശ്രമിച്ച എംഡിഎംഎ; പ്രതികൾ പിടിയിൽ

Published : Jul 09, 2023, 06:22 PM ISTUpdated : Jul 09, 2023, 07:40 PM IST
വാഹനത്തിന് പിന്നിൽ അനക്കം, പരിശോധനയില്‍ വളർത്തുനായക്കൊപ്പം കടത്താൻ ശ്രമിച്ച എംഡിഎംഎ; പ്രതികൾ പിടിയിൽ

Synopsis

പൊലീസ് സംശയിക്കാതിരിക്കാൻ വീട്ടിലെ വളർത്തുനായയുമായി ബംഗ്ലൂരുവിൽ നിന്ന് ലഹരിമരുന്ന് കടത്തിയ യുവാക്കൾ തൃശൂർ കുന്നംകുളത്ത് വെച്ചാണ് പിടിയിലായത്. ഇവരുടെ കാറിൽ നിന്ന് 18 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

തൃശ്ശൂര്‍: വളർത്തുനായയെ കൊണ്ടുവരുന്നെന്ന വ്യാജേന എംഡിഎംഎ കടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. കണ്ടാശം കടവ് സ്വദേശി വിഷ്ണു, അന്തിക്കാട് സ്വദേശി ശ്രീജിത്ത് എന്നിവർ പിടിയിലായത്. പൊലീസ് സംശയിക്കാതിരിക്കാൻ വീട്ടിലെ വളർത്തുനായയുമായി ബംഗ്ലൂരുവിൽ നിന്ന് ലഹരിമരുന്ന് കടത്തിയ യുവാക്കൾ തൃശൂർ കുന്നംകുളത്ത് വെച്ചാണ് പിടിയിലായത്. ഇവരുടെ കാറിൽ നിന്ന് 18 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

ടൂറിസ്റ്റ് ബസിലും കാറിലും ട്രെയിനിലുമായി കടത്തുന്ന എംഡിഎംഎ നിരന്തരം പിടികൂടിയതോടെയാണ് തൃശ്ശൂരിലെ യുവാക്കള്‍ പുതിയ മാര്‍ഗം തേടിയത്. കണ്ടശാം കടവ് സ്വദേശി വിഷ്ണുവും അന്തിക്കാട് സ്വദേശി ശ്രീജിത്തും എംഡിഎംഎയുമായി ബംഗ്ലൂരുവില്‍ നിന്നും നാട്ടിലേക്ക് വരികയായിരുന്നു. കാറിലായിരുന്നു യാത്ര. സംശയം തോന്നുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ അങ്കിത് അശോകന്‍റെ നിര്‍ദ്ദേശമുണ്ടായിരുന്നു. സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പൊലീസും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പരിശോധന് സംഘത്തിന് മുന്നിലേക്ക് പുലര്‍ച്ചെയാണ് പ്രതികള്‍ കാറോടിച്ചെത്തിയത്. വാഹനത്തിന് പുറകിൽ നിന്നും അനക്കം കണ്ട് പരിശോധിച്ചപ്പോഴാണ് വളർത്തുനായക്കൊപ്പം സൂക്ഷിച്ചിരുന്ന 18 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.

Also Read: വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വില്‍പന, എംഡിഎംഎ ഒളിപ്പിച്ചത് വസ്ത്രങ്ങളിൽ; തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട

ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ എംഡിഎംഎ എത്തിച്ചിരുന്നത്. നേരത്തെയും വളര്‍ത്ത് നായയെ കയറ്റിയ കാറില്‍ പ്രതികള്‍ ലഹരി കടത്തിയിരുന്നു. അയല്‍ സംസ്ഥാനങ്ങളിലെ പൊലീസിനെ പറ്റിച്ചത് നായയെ കാട്ടിയായിരുന്നു. ടൂറിസ്റ്റ് ബസ് ഡ്രൈവറായ വിഷ്ണുവിന്‍റെതാണ് വളര്‍ത്ത നായ. വെല്‍ഡിങ് വര്‍ക്ക് ഷോപ്പ് ജീവനക്കാരനാണ് ശ്രീജിത്ത്. നായയെ പരിപാലിക്കാന്‍ കുന്നംകുളത്തുള്ള പരിശീലകര്‍ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം - LIVE

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ