
ചേർത്തല : ആലപ്പുഴയില്‍ അഞ്ച് ലക്ഷം രൂപ വിലമതിയ്ക്കുന്ന 40 ഗ്രാം എംഡി എം എ യുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. ചന്തിരൂർ പാറ്റുവീട്ടിൽ ഫെലിക്സ് ജോസ് (27), അരൂക്കുറ്റി വില്ലേജിൽ കൊഴപ്പള്ളിതറയിൽ വീട്ടിൽ കെ . ബി ബെസ്റ്റിൻ (25) എന്നിവരെയാണ് എംഡിഎംഎയുമായി എക്സൈസ് പിടികൂടിയത്.
ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നുമാണ് എക്സൈസ് ഇന്റലിജിൻസ് ബ്യൂറോ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് പ്രതികളെ പൊക്കിയത്. പരിശോധനയിൽ സിന്തറ്റിക് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ 40 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും കണ്ടെത്തി. സിവിൽ എക്സൈസ് ഓഫീസർമാരായ ടി അനിൽകുമാർ, ബിഎം ബിയാസ് , പ്രെവെൻറ്റീവ് ഓഫീസർ(ഗ്രേഡ് ) ഷിബു പി ബെഞ്ചമിൻ, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രീവെന്റിവ് ഓഫീസർ റോയ് ജേക്കബ് എന്നിവർ അന്വഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam