വ്യാജ കുറിപ്പടി ഉപയോഗിച്ച് നൈട്രാസെപ്പാം ഗുളികകള്‍ ശേഖരിച്ചു; ബിരുദ വിദ്യാര്‍ത്ഥിയടക്കം 2 പേര്‍ പിടിയില്‍

Published : Dec 12, 2021, 08:23 AM IST
വ്യാജ കുറിപ്പടി ഉപയോഗിച്ച്  നൈട്രാസെപ്പാം ഗുളികകള്‍ ശേഖരിച്ചു; ബിരുദ വിദ്യാര്‍ത്ഥിയടക്കം 2 പേര്‍ പിടിയില്‍

Synopsis

ഡോക്ടറുടെ ശുപാർശയുണ്ടെങ്കിൽ മാത്രമേ ഈ ഗുളിക മരുന്നു കടകളിൽ വിൽക്കാന്‍ സാധിക്കൂ എന്നിരിക്കെയാണ് ഇത്ര കൂടിയ അളവില്‍ ഗുളികകള്‍ കണ്ടെത്തിയത്. രോഗമില്ലാത്തവർ നൈട്രാസെപ്പാം കഴിച്ചാൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ അതേ ഫലമാണ് ഉണ്ടാകുക. 

കൊല്ലം പുനലൂരിൽ പുതുവൽസരാഘോഷത്തിനായി കടത്തിക്കൊണ്ടുവന്ന നൈട്രാസെപ്പാം ഗുളികകൾ എക്സൈസ് പിടികൂടി. ഡോക്ടർമാരുടെ വ്യാജ കുറിപ്പടി ഉപയോഗിച്ച് ഗുളികകൾ അനധികൃതമായി സംഘടിച്ച ബിരുദ വിദ്യാർഥിയടക്കം രണ്ടു പേർ അറസ്റ്റിലായി. ആകെ 82 നൈട്രാസെപ്പാം ഗുളികകളാണ് പൊതികളായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ഡോക്ടറുടെ ശുപാർശയുണ്ടെങ്കിൽ മാത്രമേ ഈ ഗുളിക മരുന്നു കടകളിൽ വിൽക്കാന്‍ സാധിക്കൂ എന്നിരിക്കെയാണ് ഇത്ര കൂടിയ അളവില്‍ ഗുളികകള്‍ കണ്ടെത്തിയത്. രോഗമില്ലാത്തവർ നൈട്രാസെപ്പാം കഴിച്ചാൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ അതേ ഫലമാണ് ഉണ്ടാകുക. ലഹരി ഗുളിക എന്ന നിലയിൽ നൈട്രാസെപ്പാം ഉപയോഗിക്കാൻ ശ്രമിച്ച രണ്ടു യുവാക്കളാണ് നിലവില്‍ അറസ്റ്റിലായത്.

കല്ലുമല സ്വദേശികളാണ് അലൻ ജോർജും, വിജയ് യും. അലൻ ജോർജ് മുൻപ് കഞ്ചാവ് കടത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് എക്‌സൈസ് പറഞ്ഞു. വിജയ് ബിരുദ വിദ്യാർഥിയാണ്. പുതുവൽസര ആഘോഷത്തിനായാണ് ഇരുവരും ഗുളികകൾ സമാഹരിച്ചതെന്നും എക്സൈസ് പറഞ്ഞു.


ന്യൂയര്‍ ലക്ഷ്യമിട്ട് ലഹരി മാഫിയ; കോഴിക്കോട് നഗരത്തിൽ 2800 ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട് നഗരത്തിൽ വീണ്ടും വന്‍ ലഹരിവേട്ട. രണ്ടായിരത്തി എണ്ണൂറോളം സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ലഹരി ഗുളികകളുമായി യുവാവ് പൊലീസിന്‍റെ പിടിയില്‍. കല്ലായി വലിയപറമ്പിൽ സഹറത്ത് (43) നെയാണ് സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പന്നിയങ്കര പോലീസും നാർക്കോട്ടിക്ക് സെൽ അസി.കമ്മീഷണർ പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്ന് അറസ്റ്റ് ചെയ്തത്. കല്ലായി റെയിൽവേ ഗുഡ്സ് യാർഡിനു സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. 2800-ഓളം ട്രമഡോൾ ലഹരി ഗുളികകൾ ഇയാളിൽ നിന്നും കണ്ടെടുത്തു.

എംഡിഎംഎ മയക്കുമരുന്നുമായി കോഴിക്കോട് യുവതിയും യുവാവും പിടിയിൽ
കോഴിക്കോട്  നഗരത്തിൽ ന്യൂ ജൻ മയക്കുമരുന്നായ എംഡിഎംഎയുമായി  യുവതിയും യുവാവും പിടിയിൽ. കോഴിക്കോട്  മലാപ്പറമ്പ് പല്ലുന്നിയിൽ അക്ഷയ് (24), കണ്ണൂർ ചെറുകുന്ന് ജാക്സൺ വിലാസത്തിൽ ജാസ്മിൻ (26) എന്നിവരാണ് പിടിയിലായത്. കോഴിക്കോട്  മെഡിക്കൽ കോളേജ് പരിസരത്തെ ലോഡ്ജിൽ നിന്നുമാണ് എംഡിഎംഎ, കഞ്ചാവ് എന്നിവയുമായി ഇവർ പൊലീസിൻ്റെ പിടിയിലായത്.

തിരുവനന്തപുരത്തെ റിസോർട്ടിൽ ലഹരി പാർട്ടി, സംഘാടകരും അതിഥികളും പിടിയിൽ
വിഴിഞ്ഞത്ത് കാരക്കാട് റിസോർട്ടിൽ ലഹരി പാർട്ടി. പാർട്ടി നടത്തിപ്പുകാരിൽ നിന്ന് എക്സൈസ്  ലഹരി വസ്തുക്കൾ  പിടികൂടി. ഇന്നലെ രാത്രി മുതലാണ് റിസോർട്ടിൽ ഡിജെ പാർട്ടി തുടങ്ങിയെതന്നാണ് വിവരം. പാർട്ടിയിൽ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. റിസോർട്ടിൽ പരിശോധന തുടരുകയാണ്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് ലഹരി പിടികൂടിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിപിഎം വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ
45 കിലോ, കോഴി ഫാമിൽ ചെറിയ പീസുകളായി മുറിച്ച് സൂക്ഷിച്ചത് മാസങ്ങൾ, ഒടുവിൽ ആൾട്ടോ കാറിൽ കടത്തിയപ്പോൾ പിടിയിൽ