
നാഗ്പൂർ: മാസങ്ങളായി വീട്ടുവാടക അടച്ചില്ല. വീട്ടുടമസ്ഥൻ വാടക ചോദിക്കുന്നത് പതിവായതോടെ 37 ലക്ഷം രൂപയുടെ കള്ള നോട്ട് അടിച്ച് യുവാവ്. നാഗ്പൂരിലാണ് സംഭവം. 500 രൂപയുടെ കള്ളനോട്ടാണ് യുവാവ് വാടക വീട്ടിൽ വച്ചുണ്ടാക്കിയത്. വാടക തന്നില്ലെങ്കിൽ വീട് ഒഴിയാൻ ഉടമ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ യുവാവ് വീട്ടിൽ നിന്ന് മുങ്ങി. ഇതോടെ വീട്ടുടമസ്ഥാൻ വീടിനകത്ത് കയറി നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ കള്ളനോട്ട് കണ്ടെത്തിയത്. കെട്ടുകണക്കിന് നോട്ടുകളും അച്ചടിക്കാൻ ഉപയോഗിച്ച പേപ്പറുകളും മെഷീനുകളും അടക്കമാണ് പൊലീസ് കണ്ടെത്തിയത്. ഭാഗികമായി പ്രിന്റ് ചെയ്ത 48 ലക്ഷം രൂപയുടെ കറൻസി നോട്ടാണ് വീട്ടിൽ നിന്ന് കണ്ടെത്തിയത്. പുഷ്പക് കൃഷ്ണ ഭണ്ഡാർകർ എന്ന നാഗ്പൂർ സ്വദേശിയെ പൊലീസ് സംഭവത്തിൽ തെരയുകയാണ്. ഒന്നര വർഷം മുൻപാണ് പുഷ്പക് ഖാർബിയിലെ വീട് വാടകയ്ക്ക് എടുത്തത്. വാടക കരാർ ജനുവരിയിൽ കാലാവധി കഴിഞ്ഞിരുന്നു. എന്നാൽ മാസങ്ങളായി യുവാവ് വാടക നൽകാതെ വീട്ടിൽ തുടരുകയായിരുന്നു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
വീട്ടുടമായ രമേഷ് ഒക്ടോബറിൽ വീട് ഒഴിയാൻ യുവാവിനോട് ആവശ്യപ്പെട്ടു. എന്നാൽ ഉടമയ്ക്ക് നേരെ കത്തി വീശുകയായിരുന്നു യുവാവ് ചെയ്തത്. ഇതോടെ രമേഷ് പൊലീസ് സഹായം തേടി. പിന്നാലെയാണ് പുഷ്പക് ഒളിവിൽ പോയത്. പുഷ്പകിനെ കാണാതെ വന്നതോടെ രമേഷ് പൂട്ട് പൊളിച്ച് ശനിയാഴ്ച വീട്ടിനുള്ളിൽ കയറി നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് കണ്ടെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam