
പനമരം: വയനാട് പനമരം അഞ്ച്കുന്നിൽ അജ്ഞാത മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്നാണ് ജീർണിച്ച നിലയിൽ പുരുഷന്‍റെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വാറുമ്മൽകടവ് റോഡരികിൽ ജനവാസമില്ലാത്ത മേഖലയിലാണ് സംഭവം. മൃതദേഹത്തിന് മാസങ്ങളുടെ പഴക്കമുണ്ട്. മരത്തിൽ തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
മരത്തിന് മുകളിൽ നിന്ന് തൂങ്ങാൻ ഉപയോഗിച്ച വസ്ത്രം പോലീസ് കണ്ടെടുത്തു. ഫൊറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ സംഭവത്തിൽ ദുരൂഹതകളുണ്ടോയെന്ന് മനസ്സിലാകൂയെന്ന് പോലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam