പൊലീസ് ഇടപെടല്‍ ശക്തം; കൊളംബിയയില്‍ തട്ടിക്കൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ ബാറിന് പുറത്ത് ഉപേക്ഷിച്ച് അജ്ഞാതര്‍

Web Desk   | others
Published : Mar 22, 2020, 12:02 PM IST
പൊലീസ് ഇടപെടല്‍ ശക്തം;  കൊളംബിയയില്‍ തട്ടിക്കൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ ബാറിന് പുറത്ത് ഉപേക്ഷിച്ച് അജ്ഞാതര്‍

Synopsis

 പതിനാല് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കാണാതായത്. സൌത്ത് പ്രൊവിന്‍സ് റോഡിലെ വീട്ടില്‍ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. 

കൊളംബിയ: അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയ പതിനാല് ദിവസം പ്രായമുള്ള കുഞ്ഞിനെ മദ്യശാലയ്ക്ക് മുന്നില്‍ വാഹനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രിയാണ് സംഭവം. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള യുവതിയാണ് ആഡംബര കാറിലെത്തി  കുട്ടിയെ തട്ടിക്കൊണ്ട് പോയതായി സംശയിക്കുന്നത്.  കുട്ടിയെ കാണാതായെന്ന് ഇന്നലെ രാത്രി 8.40ഓടെയാണ് പരാതി ലഭിക്കുന്നത്. ഇതോടെ മിസോറി സ്റ്റേറ്റ് ഹൈവേ പട്രോള്‍ വിഭാഗം ആംബര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. റഹീം ബിഗേം എന്ന പതിനാല് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കാണാതായത്. സൌത്ത് പ്രൊവിന്‍സ് റോഡിലെ വീട്ടില്‍ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. 

അലേര്‍ട്ട് അനുസരിച്ച് വിവധയിടങ്ങളില്‍ സംശയകരമായ വാഹനത്തിന് വേണ്ടി തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് ആഡംബര വാഹനത്തിലാണ് കുട്ടിയെ കടത്തിയതെന്ന വിവരം ലഭിക്കുന്നത്. ഇതോടെ  വെള്ള നിറമുള്ള 2017 മോഡല്‍ ഷെവര്‍ലെ എക്വിനോക്സ് എസ് യു വിക്ക് വേണ്ടി കര്‍ശന തിരച്ചില്‍ നടത്തുകയായിരുന്നു. ഇതോടെയാണ് രാത്രി 9.40ഓടെ കുഞ്ഞിനെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന് പരിക്കുകളോ മുറിവോ ഏറ്റിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. മിസോറിയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

വാഹനം ഓടിച്ച യുവതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി. വിവിധയിടങ്ങളില്‍ പരിശോധന കര്‍ശനമായതോടെ വാഹനം വഴിയില്‍ ഉപേക്ഷിച്ച് പോകാന്‍ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയവര്‍ നിബന്ധിതരായെന്നാണ് പൊലീസ് അനുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞെത്തി, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ
താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്