
കൊല്‍ക്കത്ത: അപവാദപരമായ പരാമര്‍ശങ്ങളോടെ വ്യാജഫോട്ടോ പങ്കുവച്ച കേന്ദ്രമന്ത്രിക്കെതിരെ കേസ്. കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയ്ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ച് കൊല്‍ക്കത്ത പൊലീസ് കേസെടുത്തത്. ചീഫ് സെക്രട്ടറി രാജീവ് സിന്‍ഹ മമത ബാനര്‍ജിയുടെ സഹോദരന്‍ കാര്‍ത്തിക് ബാനര്‍ജിയും മറ്റ്ചിലര്‍ക്കൊപ്പവുമിരുന്ന് മദ്യപിക്കുന്ന ചിത്രമാണ് കേന്ദ്രമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചത്.
മെയ് 8നാണ് ചിത്രം ബാബുല്‍ സുപ്രിയോ ട്വീറ്റ് ചെയ്തത്. ചിത്രത്തിലുള്ളവരെ അറിയാമോയെന്ന കുറിപ്പോട് കൂടിയായിരുന്നു ചിത്രം പങ്കുവച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയം 153 എ. 505, 12 ബി എന്നിവ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. കേന്ദ്രമന്ത്രിക്കെതിരെ മാത്രമല്ല ഈ വ്യാജ ഫോട്ടോ പങ്കുവച്ച മറ്റുപലര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് കല്‍ക്കത്ത പൊലീസ് വ്യക്തമാക്കി. നേരത്തെ ഈ ചിത്രം വ്യാജമാണെന്നും പങ്കുവയ്ക്കുന്നവര്‍ക്കതിരെ നടപടിയുണ്ടാവുമെന്നും ദക്ഷിണ കൊല്‍ക്കത്ത ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ വൈറലായ ഒരു ചിത്രം എന്ന നിലയിലാണ് ചിത്രം ട്വീറ്റ് ചെയ്തതെന്നും പൊലീസ് കേസിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നുമാണ് സുപ്രിയോ പ്രതികരിക്കുന്നത്. ഈ ഫോട്ടോ താന്‍ ഉണ്ടാക്കിയതല്ലെന്നും കൊല്‍ക്കത്ത പൊലീസ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഭാഗമാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സുപ്രിയോ പറയുന്നു. വ്യാജ ചിത്രങ്ങളിലൂടെ ആളുകളെ തെറ്റിധരിപ്പിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്നാണ് കാര്‍ത്തിക് ബാനര്‍ജി വ്യക്തമാക്കി. സുപ്രിയോയ്ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും കാര്‍ത്തിക് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam