Latest Videos

മുടിവെട്ടാനെത്തിയയാളുടെ നമ്പര്‍ ചോര്‍ത്തി വാട്സ് ആപ് അക്കൗണ്ടുണ്ടാക്കി, ഡിപി പാക് പതാക; ബാര്‍ബര്‍ അറസ്റ്റില്‍

By Web TeamFirst Published Sep 6, 2022, 11:52 PM IST
Highlights

നമ്പർ മറ്റാര്‍ക്കോ അയച്ചുകൊടുത്ത് വാട്സ് ആപ്പ് ആക്റ്റിവേറ്റ് ചെയ്യുകയായിരുന്നു. അതിനായി ഒടിപി വന്നപ്പോൾ അതും നോക്കി അയച്ചുകൊടുത്തു.

തിരുവനന്തപുരം: കടയിലെത്തിയ ഉപഭോക്താവിന്റെ പേരിൽ വ്യാജ വാട്സാപ്പ് അക്കൗണ്ട് നിർമിച്ച ബാർബർ തിരുവനന്തപുരത്ത് അറസ്റ്റിൽ. യുപി സ്വദേശി മുഹമ്മദ് ഹസ്സനാണ് അറസ്റ്റിലായത്. പേരക്കുട്ടിക്ക് ഒപ്പം മുടിവെട്ടാൻ എത്തിയ ആളുമായി സൗഹൃദം നടിച്ച് മൊബൈൽ നമ്പർ കരസ്ഥമാക്കിയാണ് തട്ടിപ്പ്. നമ്പർ മറ്റാര്‍ക്കോ അയച്ചുകൊടുത്ത് വാട്സ് ആപ്പ് ആക്റ്റിവേറ്റ് ചെയ്യുകയായിരുന്നു. അതിനായി ഒടിപി വന്നപ്പോൾ അതും നോക്കി അയച്ചുകൊടുത്തു. കടയിൽ നിന്ന് ഇറങ്ങിയപ്പോൾ മെസേജ് കണ്ട് സംശയം തോന്നിയ പരാതിക്കാരൻ മറ്റൊരാളുടെ ഫോണിൽ കയറി നോക്കിയപ്പോഴാണ് തന്‍റെ നമ്പറിൽ പുതുതായി വാട്സ് ആപ്പ് തുടങ്ങിയെന്ന് ഉപഭോക്താവ് മനസ്സിലാക്കിയത്.

വാട്സാപ്പ് ഗ്രൂപ്പിന്റെ ഡിപി പാകിസ്താൻ പതാകയായിരുന്നു. ചോദ്യം ചെയ്തതോടെ ഇയാള്‍ പരസ്പര വിരുദ്ധമായി സംസാരിച്ചു. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്.  തുടർന്ന് പൊലീസും വിവിധ ഏജൻസികളും ചേർന്ന് ചോദ്യം ചെയ്തപ്പോഴും പ്രതി പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. ഇയാൾക്കെതിരെ വിശ്വാസ വ‌ഞ്ചനയ്ക്ക് അടക്കം വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ച മൂന്നരയ്ക്കായിരുന്നു സംഭവം.  

click me!