കൊല്ലത്ത് 76കാരനെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തി

Published : Sep 06, 2022, 10:19 PM ISTUpdated : Sep 06, 2022, 10:53 PM IST
കൊല്ലത്ത് 76കാരനെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തി

Synopsis

അനിൽകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൊല്ലം: പരവൂരിൽ എഴുപത്തിയാറുകാരനെ ബന്ധുവായ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പൂതകുളം ഇടയാടി സ്വദേശി ഗോപാലനാണ് കൊല്ലപ്പെട്ടത്. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. അയൽവാസിയും ബന്ധുവുമായ അനിൽകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. 

 

ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ചേര്‍ത്തല ചേർത്തല തെക്ക് പഞ്ചായത്തില്‍  ഭർത്താവിനെയും ഭാര്യയെയും തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  21ാം വാര്‍ഡ് സ്വദേശിയായ തയ്യിൽ വീട്ടിൽ ഷിബു (45) ഭാര്യ, റാണിയെന്നു വിളിക്കുന്ന ജാസ്മിൻ (38) എന്നിവരെയാണ് രാത്രി 7.30 ഓടെ വീട്ടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്