പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു, മതം മാറാന്‍ നിര്‍ബന്ധിച്ചു; യുവാവ് പിടിയില്‍

Published : Mar 16, 2021, 08:19 PM IST
പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു, മതം മാറാന്‍ നിര്‍ബന്ധിച്ചു; യുവാവ് പിടിയില്‍

Synopsis

പെണ്‍കുട്ടിയെ തന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.  പീഡനത്തിന് ശേഷം മതം മാറാന്‍ പെണ്‍കുട്ടിയെ ഇയാള്‍ നിര്‍ബന്ധിച്ചു. 

ഫത്തേപൂർ: ഉത്തർപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും മതം മാറാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവ് പിടിയില്‍. ഫത്തേപൂർ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍  രാജു അന്‍സാരി എന്ന 23കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയെ തന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.  പീഡനത്തിന് ശേഷം മതം മാറാന്‍ പെണ്‍കുട്ടിയെ ഇയാള്‍ നിര്‍ബന്ധിച്ചു. പെണ്‍കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പതിനേഴുകാരിയെ രാജു അന്‍സാരിയുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയത്.

അന്‍സാരിയിലെ പൊലീസ് തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വിശദമായ മൊഴിയെടുത്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ
ആംബുലൻസ് ഇല്ല, 4മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പച്ചക്കറി ചാക്കിലാക്കി ബസിൽ വീട്ടിലെത്തിക്കേണ്ട ദുരവസ്ഥയിൽ ആദിവാസി കുടുംബം