
ലക്നൗ: കുട്ടികള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്ന് കുട്ടികളിലൊരാളുടെ പിതാവ് മറ്റെയാളുടെ മാതാവിന്‍റെ വിരല്‍ കടിച്ചുമുറിച്ചു. കുട്ടികള്‍ തമ്മിലുണ്ടായ അടിപിടി വീട്ടുകാര്‍ തമ്മിലുള്ള കയ്യാങ്കളിയിലെത്തുകയായിരുന്നു. കുട്ടികളിലൊരാളുടെ പിതാവ്, യുവതിയുടെ വിരല്‍ കടിച്ചുമുറിച്ചതിന് പിന്നാലെ അവരുടെ ഭര്‍ത്താവിന്‍റെ കണ്ണില്‍ കൂര്‍ത്ത ഉപകരണം ഉപയോഗിച്ച് കുത്തുകയും ചെയ്തു.
''ബുധനാഴ്ചയാണ് സംഭവം നടന്നത്. കുട്ടികളുടെ കുടുംബാംഗങ്ങളും വഴക്കില്‍ പങ്കാളികളാകുകയായിരുന്നു. പരസ്പരം അസഭ്യം പറഞ്ഞ കുടുംബങ്ങള്‍ പിന്നീട് ആക്രമിക്കുകയായിരുന്നു'' - പൊലീസ് ഓഫീസര്‍ രവീന്ദ്ര സിംഗ് പറഞ്ഞു.
അസഭ്യം പറയുന്നതിനിടയിലാണ് യുവതിയുടെ കൈ കടിച്ചതും ഭര്‍ത്താവിന്‍റെ കണ്ണില്‍ കുത്തുകയും ചെയ്തത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തെ തുടര്‍ന്ന് പ്രതി ഒളിവിലാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam