ഭാര്യയെ കൊലപ്പെടുത്തി, അറുത്തെടുത്ത തലയുമായി ഒന്നര കിലോമീറ്റര്‍ നടന്ന യുവാവ് പൊലീസ് പിടിയില്‍

Published : Feb 01, 2020, 06:19 PM ISTUpdated : Feb 01, 2020, 06:23 PM IST
ഭാര്യയെ കൊലപ്പെടുത്തി, അറുത്തെടുത്ത തലയുമായി ഒന്നര കിലോമീറ്റര്‍ നടന്ന യുവാവ് പൊലീസ് പിടിയില്‍

Synopsis

ശനിയാഴ്ച വൈകുന്നേരം ഇരുവരും വഴക്കുകൂടി. പ്രകോപിതനായ അഖികേഷ് ഭാര്യയെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കൊലപ്പെടുത്തി.

ബരാബങ്കി: ഭാര്യയെ കൊലപ്പെടുത്തി അറുത്തെടുത്ത തലയുമായി ഒന്നര കിലോമീറ്ററോളം നടന്ന യുവാവിനെ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ ബരാബങ്കിലെ ബഹദൂര്‍പുര്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂരകൃത്യം നടന്നത്. 30കാരനായ അഖികേഷ് റാവത്താണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ രജനി(25) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ഇരുവരും വഴക്കുകൂടി. പ്രകോപിതനായ അഖികേഷ് ഭാര്യയെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കൊലപ്പെടുത്തി.

പിന്നീട് തല അറുത്തെടുത്ത് പൊലീസ് സ്റ്റേഷനിലേക്കെന്നും പറഞ്ഞ് നടന്നുപോയി. ജഹാന്‍ഗിരബാദ് പൊലീസ് സ്റ്റേഷനിലേക്ക് പോകരെ കദിര്‍പുര്‍ എന്ന സ്ഥലത്തുവെച്ച് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. ഒരു കുട്ടിയുണ്ടായിരുന്നെങ്കിലും അസുഖം പിടിപെട്ട് മരിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്‍പി അരവിന്ദ് ചതുര്‍വേദി പറഞ്ഞു. 

Read more: മുൻ കാമുകന്റെ ഭാര്യയും സുഹൃത്തുക്കളും ചേർ‌ന്ന് മർദ്ദിച്ചു, സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി തേച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി
വിവാഹാഘോഷത്തിനിടെ പ്രതിശ്രുത വരൻ പിടിയിൽ, ലിവിംഗ് ടുഗെദർ പങ്കാളിയെ കൊന്ന് തലയറുത്തത് ദിവസങ്ങൾക്ക് മുൻപ്