യുപിയില്‍ പരാതിക്കാരിക്ക് മുന്നില്‍ പൊലീസുകാരന്‍റെ സ്വയംഭോഗം; വീഡിയോ പുറത്ത്

Published : Jul 01, 2020, 02:09 PM ISTUpdated : Jul 01, 2020, 02:12 PM IST
യുപിയില്‍ പരാതിക്കാരിക്ക് മുന്നില്‍ പൊലീസുകാരന്‍റെ സ്വയംഭോഗം; വീഡിയോ പുറത്ത്

Synopsis

സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി പരാതിക്കാരി നിരവധി വട്ടം സ്റ്റേഷനില്‍ എത്തിയിരുന്നു. മകളുമായി പൊലീസ് സ്റ്റേഷനില്‍ എത്തുമ്പോള്‍ എസ്എച്ച്ഒ മോശമായി പെരുമാറ്റം തുടര്‍ന്നതോടെയാണ് വീഡിയോ എടുത്തത്.

ലക്നൗ: ഉത്തര്‍പ്രദേശില്‍ പരാതിയുമായി വന്ന സ്ത്രീയുടെ മുന്നില്‍ സ്വയംഭോഗം ചെയ്ത പൊലീസുകാരന് സസ്പെന്‍ഷന്‍. പൊലീസുകാരന്‍ സ്വയംഭോഗം ചെയ്യുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് നടപടിയുണ്ടായിരിക്കുന്നത്. പൊലീസുകാരന്‍ മോശമായി പെരുമാറുന്നതിന്‍റെ വീഡിയോ പരാതിയുമായി വന്ന സ്ത്രീ തന്നെയാണ് പകര്‍ത്തിയത്. യുപിയിലെ ഡിയോറിയയിലുള്ള ഭട്നി പൊലീസ് സ്റ്റേഷനിലാണ് സംഭവം.

സ്റ്റേഷന്‍ ഹൗസ് ഓഫീസറായ ഭിഷം പാല്‍ സിംഗാണ് പരാതിക്കാരിക്ക് മുന്നില്‍ സ്വയംഭോഗം ചെയ്തതെന്ന് ഡിയോറിയ എസ്പി പറഞ്ഞു. എസ്എച്ച്ഒയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സസ്പെന്‍ഡ് ചെയ്തുവെന്നും എസ്പി അറിയിച്ചു. വീഡിയോ പുറത്ത് വന്നതോടെ നാട്ടുകാര്‍ എസ്എച്ച്ഒയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഇതാദ്യമായല്ല എസ്എച്ച്ഒ പരാതിക്കാരിയോട് മോശമായി പെരുമാറുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി പരാതിക്കാരി നിരവധി വട്ടം സ്റ്റേഷനില്‍ എത്തിയിരുന്നു. മകളുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ എസ്എച്ച്ഒ മോശമായി പെരുമാറ്റം തുടര്‍ന്നതോടെയാണ് വീഡിയോ എടുത്തത്.

രണ്ടോ മൂന്നോ വട്ടം മോശം പെരുമാറ്റം വന്നപ്പോഴും അതെല്ലാം പരാതി നല്‍കാതെ ഒഴിവാക്കുകയായിരുന്നു. സ്ഥലവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേസ് എസ്എച്ച്ഒ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, തന്‍റെ ബന്ധുവായ സ്ത്രീയും ഇതേ പൊലീസുകാരനില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന് പറഞ്ഞതോടെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് പരാതിക്കാരി പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ
'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം