ഉത്ര കൊലക്കേസ്; സൂരജിനേയും സുരേഷിനെയും വീട്ടിലെത്തിച്ച് വനംവകുപ്പ് തെളിവെടുപ്പ് നടത്തി

By Web TeamFirst Published Jun 20, 2020, 1:09 AM IST
Highlights

കഴിഞ്ഞ ദിവസമാണ് പുനലൂർ കോടതി സൂരജിനേയും സുരേഷിനേയും ഏഴ് ദിവസം വനംവകുപ്പിന്‍റെ കസ്റ്റഡിയിൽ വിട്ടത്. മാർ‍ച്ച് രണ്ടിന് ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ചെന്ന് സൂരജിന്റെ വനം വകുപ്പിനോടും സമ്മതിച്ചു. 

കൊല്ലം: കൊല്ലം ഉത്ര കൊലക്കേസിലെ പ്രതികളായ സൂരജിനേയും സുരേഷിനെയും സൂരജിന്റെ വീട്ടിലെത്തിച്ച് വനം വകുപ്പ് തെളിവെടുപ്പ് നടത്തി. സൂരജിന്റെ അടൂരിലെ വീട്ടിൽ വച്ചായിരുന്നു ഉത്രയെ ആദ്യം പാമ്പ് കടിച്ചത്. കഴിഞ്ഞ ദിവസമാണ് പുനലൂർ കോടതി സൂരജിനേയും സുരേഷിനേയും ഏഴ് ദിവസം വനംവകുപ്പിന്‍റെ കസ്റ്റഡിയിൽ വിട്ടത്. മാർ‍ച്ച് രണ്ടിന് ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ചെന്ന് സൂരജിന്റെ വനം വകുപ്പിനോടും സമ്മതിച്ചു. 

സൂരജിന്റെ അടൂരിലെ വീട്ടിലെത്തിയാണ് പാമ്പ് പിടുത്തക്കാരൻ സുരേഷ് പാമ്പിനെ കൈമാറിയത്. ഫെബ്രുവരി 27 നാണ് സുരേഷ് അണലിയെ സൂരജിന്റെ വീട്ടിലെത്തിച്ച് നൽകിയത്. പാമ്പിനെ കൊണ്ടു വന്ന് കൈമാറിയ സ്ഥലത്തും ആദ്യം ഉത്രക്ക് പാമ്പ് കടിയേറ്റ സ്ഥലത്തും വനം വകുപ്പ് തെളിവെടുപ്പ് നടത്തി. വന്യ ജീവി സംരക്ഷണ നിയമ പ്രകാരം മൂന്ന് കേസുകളാണ് വനം വകുപ്പ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

സുരേഷ് പാമ്പുകളെ പിടിച്ച വീടുകളിലും എത്തിച്ച് തെളിവെടുത്തു. വീട്ടുകാർ സുരേഷിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാളെ ഉത്രയുടെ അഞ്ചലിലെ വീട്ടിലും മൂർഖൻ പാന്പിനെ കൈമാറിയ ഏനാത്തും മറ്റ് സ്ഥലങ്ങളിലും പ്രതികളെ എത്തിച്ച് തെളിവെടുക്കും. പ്രതികൾ വനം വകുപ്പിന് നൽകിയ മൊഴി ക്രൈംബ്രാഞ്ചും പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് പുനലൂർ കോടതി സൂരജിനേയും സുരേഷിനേയും ഏഴ് ദിവസം വനം വകുപ്പ് കസ്റ്റഡിയിൽ വിട്ടത്.  പ്രതികൾ വനം വകുപ്പിന് നൽകിയ മൊഴി ക്രൈംബ്രാഞ്ചും പരിശോധിക്കും.

click me!