
കോഴിക്കോട്: വടകര എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു. പങ്കാളി വിനീഷ് ആണ് ആക്രമിച്ചത്. പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് ആക്രമണം. ഇന്ന് രാവിലെ വടകര പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയതായിരുന്നു കീർത്തന. സ്റ്റേഷന് സമീപം വിനീഷ് ആക്രമിക്കുകയായിരുന്നു. പ്രതി വിനീഷിനെ ഉടൻ പോലീസ് കസ്റ്റഡിയിൽ എടുത്തു. വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കീർത്തനയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam