
വയനാട്: വയനാട്ടിൽ പൾസർ ബൈക്കുകൾ മോഷ്ടിക്കുന്ന സംഘത്തെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. തരുവണയിൽ നിന്നും കളവുപോയ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. പ്രായപൂർത്തിയാകാത്ത ഒരാളടക്കം മൂന്ന് പേരെയാണ് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര സ്വദേശികളായ അൽഫർദാൻ, വിനയൻ എന്നിവരാണ് പ്രതികൾ. വയനാട്ടിലും അയൽ ജില്ലകളിലുമായി പതിനഞ്ചോളം ബൈക്കുകൾ സംഘം കവർന്നതായാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam