യാചകര്‍ തമ്മിലുള്ള തര്‍ക്കം; 71 കാരനെ കൊച്ചിയില്‍ കുത്തിക്കൊന്നു, ഒരാള്‍ അറസ്റ്റില്‍

Published : Jul 07, 2023, 10:24 AM IST
യാചകര്‍ തമ്മിലുള്ള തര്‍ക്കം; 71 കാരനെ കൊച്ചിയില്‍ കുത്തിക്കൊന്നു, ഒരാള്‍ അറസ്റ്റില്‍

Synopsis

മൂന്ന് തവണയാണ് സാബുവിന് കുത്തേറ്റത്. ഇയാൾ മരിച്ചെന്ന് ഉറപ്പായതോടെ റോബിൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്

കൊച്ചി: കൊച്ചി നഗരത്തിൽ ഭിക്ഷാടകർ തമ്മിലുള്ള തർക്കത്തിനിടെ കൊലപാതകം. തമിഴ്നാട് സ്വദേശി സാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഫോർട്ടുകൊച്ചി സ്വദേശി റോബിൻ പിടിയിലായി. രാവിലെ ആറരയോടെ ജോസ് ജംക്ഷന് സമീപമാണ് സംഭവം. തമിഴ്നാട് സ്വദേശി സാബുവിനെ 71 കാരനായ റോബിൻ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. 

മൂന്ന് തവണയാണ് സാബുവിന് കുത്തേറ്റത്. ഇയാൾ മരിച്ചെന്ന് ഉറപ്പായതോടെ റോബിൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഇവർ തമ്മിൽ കഴിഞ്ഞ ദിവസവും വഴക്കിട്ടിരുന്നു. രാവിലെ കണ്ടുമുട്ടിയപ്പോൾ പരസ്പരം പ്രകോപിതരായി ഏറ്റുമുട്ടുകയായിരുന്നു. സാബുവിന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിൽ സുക്ഷിച്ചിരിക്കുകയാണ്. തെളിവെടുപ്പിനിടെ, കൊല ചെയ്ത ശേഷം റോബിൻ ഉപേക്ഷിച്ച കത്തി പൊലീസ് കണ്ടെത്തി. നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും

സമാനമായ മറ്റൊരു സംഭവത്തില്‍ മണിക്കൂറുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അമ്മയെ കൊലപ്പെടുത്തിയ മകന്‍ കൊച്ചിയില്‍ പിടിയിലായിരുന്നു. കൊച്ചി ചമ്പക്കരയിലാണ് മരട്  തുരുത്തി അമ്പലത്തിനടുത്തുളള അപ്പാർട്മെന്‍റിലെ താമസക്കാരിയായ അച്ചാമ്മയെന്ന 73കാരിയെ 48 വയസുള്ള മകന്‍ വിനോദ് കൊലപ്പെടുത്തിയത്. പ്രതിയായ 48 വയസുളള മകൻ വിനോദ് നേരത്തെ അഭിഭാഷകനായിരുന്നു. മാനസിക രോഗത്തിന് ചികിത്സയിലാണെന്നും നിയന്ത്രിക്കാനാകാത്ത കോപം വരുമെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ഇയാൾ പറഞ്ഞതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.ആയുധങ്ങളുമായി ഭീഷണി മുഴക്കിയ മകൻ വിനോദിനെ പൊലീസ് മുളകുപൊടിയെറിഞ്ഞ് ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നാണം കെടുത്താൻ ശ്രമിച്ചാൽ ബലാത്സംഗം ചെയ്യുക', ദീപകിന്റെ ആത്മഹത്യയിൽ ബലാല്‍സംഗ ആഹ്വാനവുമായി ബിജെപി സ്ഥാനാർത്ഥി
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ