
ചെന്നൈ : തമിഴ്നാട്ടിൽ ഭാര്യയെ ഭയപ്പെടുത്താൻ ഇതര സംസ്ഥാന തൊഴിലാളിയെ യുവാവ് ക്രൂരമായി മർദ്ദിച്ചു. മർദ്ദന ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ച് ഭാര്യയ്ക്ക് അയച്ച് കൊടുക്കുകയായിരുന്നു. അതിക്രൂര മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതി ഒളിവിൽ പോയി. കൗമാരക്കാരനായ ഉത്തർപ്രദേശ് സ്വദേശിയാണ് ഈ വിധം ക്രൂര മർദ്ദനത്തിന് ഇരയായത്. ആയുധങ്ങൾ കൊണ്ട് മർദ്ദിച്ച് അരിശം തീരാതെ നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്.
ഡിണ്ടിഗലിൽ പഴനി റൂട്ടിൽ റസ്റ്റോറന്‍റിൽ ജോലി ചെയ്യുന്ന ആനന്ദ് എന്നയാളാണ് ഈ ക്രൂരത ചെയ്തത്. ഇയാളും ഭാര്യയും തമ്മിൽ വിവാഹമോചനക്കേസ് നടക്കുകയാണ്. കൊവിഡ് കാലത്ത് മദ്യപിച്ച് ലക്കുകെട്ട് വന്ന ആനന്ദ് മകളെ ഉപദ്രവിക്കുക പതിവായിരുന്നു. വസ്ത്രങ്ങൾക്കൊപ്പം കുഞ്ഞിനെയും ചേർത്ത് സോപ്പ് വെള്ളത്തിലിട്ട സംഭവവും ഉണ്ടായി. ഇതേ തുടർന്ന് ഇരുവർക്കുമിടയിൽ വലിയ തർക്കമുണ്ടാവുകയും ഭാര്യയുടെ വീട്ടുകാർ പൊലീസ് കേസ് നൽകുകയും ചെയ്തു.ഈ കേസിൽ വാറന്‍റ് നിലനിൽക്കുന്നുണ്ട്. ഈ കേസ് പിൻവലിപ്പിക്കാനുള്ള ഭീഷണിയുടെ ഭാഗമായായിരുന്നു ഇപ്പോഴത്തെ മർദ്ദനം.
ഇതരസംസ്ഥാന തൊഴിലാളിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ കാട്ടി ഭാര്യയ്ക്കെതിരെ വധഭീഷണി മുഴക്കുകയായിരുന്നു. മർദ്ദന ശേഷം ഭയന്ന് നാട് വിട്ട ഉത്തർപ്രദേശുകാരനെ കാരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. ഇയാളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ പ്രതിയായ ആനന്ദിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
വീടിന് മുന്നിൽ ബഹളം വച്ചത് ചോദ്യം ചെയ്തു; ഗുണ്ട ഫാൻ്റ്ം പൈലിയുടെ വെട്ടേറ്റ് വയോധികൻ ഗുരുതരാവസ്ഥയിൽ
ഗേറ്റ് തുറക്കാൻ വൈകി, ഫ്ലാറ്റ് സെക്യൂരിറ്റിയെ മർദ്ദിച്ച് കോളേജ് അധ്യാപിക; അറസ്റ്റ് ചെയ്ത് നോയിഡ പൊലീസ്
ദില്ലി : നോയിഡയിൽ ഗേറ്റ് തുറക്കാൻ വൈകിയതിന് ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച മുപ്പത്തിയെട്ടുകാരി അറസ്റ്റിൽ. കോളേജ് അധ്യാപികയായ സുതപ ദാസാണ് അറസ്റ്റിലായത്. നോയിഡ സെക്ടർ -121 ലെ ആഡംബര കെട്ടിട സമുച്ചയമായ ക്ലിയോ കൗണ്ടിയിലാണ് സംഭവം. കോളജ് അധ്യാപികയായ സുതപ ദാസ് കാറുമായി എത്തിയപ്പോൾ ഗെയ്റ്റ് തുറക്കാൻ വൈകിയെന്നാരോപിച്ചാണ് സെക്യൂരിറ്റിയെ മർദ്ദിച്ചത്. പിന്നീട് കാർ പാർക്ക് ചെയ്ത ശേഷം വീണ്ടും പുറത്ത് വന്ന ഇവര്‍ സെക്യൂരിറ്റിയോട് തട്ടിക്കയറുന്നതും മുഖത്തടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
നാട്ടുകാര്‍ സംശയിച്ചു, പൊലീസ് ഇടപെട്ടു; കൊല്ലത്തെ ക്യാന്‍സർ രോഗിയുടേത് കൊലപാതകം, ചെറുമകൻ അറസ്റ്റിൽ
ചൊവ്വാഴ്ച്ച നടന്ന സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.സ്ഥലത്തുണ്ടായിരുന്ന മറ്റ് രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും ശകാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മർദ്ദനത്തിനിരയായ സച്ചിൻ കുമാർ നൽകിയ പരാതിയിൽ ഫേസ്-3 പലീസ് കേസെടുത്തു. സിആർപിസി 151വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ദിവസങ്ങൾക്ക് മുമ്പ് നോയിഡ സെക്ടർ -128 ലെ ജെയ്‌പീ വിഷ്‌ടൗൺ സൊസൈറ്റിയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിന് ദില്ലിയിലെ അഭിഭാഷകയായ ഭവ്യാ റോയിയും അറസ്റ്റിലായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam