വാഹനപരിശോധനക്കിടെ കഞ്ചാവുമായി പിടിയിലായി; പൊലീസിന് നേരെ കുരുമുളക് സ്പ്രേ അടിച്ചു, യുവാക്കൾ അറസ്റ്റിൽ

By Web TeamFirst Published Sep 11, 2022, 10:09 PM IST
Highlights

വാഹന പരിശോധനക്കിടെ പ്രതി നാസിക്ക് പോലീസിന് നേരെ കുരുമുളക് സ്പ്രേ അടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു.

മേപ്പാടി: വയനാട് മേപ്പാടിയിൽ കഞ്ചാവ് വേട്ട. 6 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പോലീസിൻ്റെ പിടിയിലായി. മേപ്പാടി സ്വദേശി നാസിക്ക്,  കോട്ടത്തറ സ്വദേശി മണി എന്നിവരാണ് അറസ്റ്റിലായത്. മേപ്പാടി പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ വലയിലായത്. വാഹന പരിശോധനക്കിടെ പ്രതി നാസിക്ക് പോലീസിന് നേരെ കുരുമുളക് സ്പ്രേ അടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇന്ന് മൂന്ന് കുട്ടികളടക്കം അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു: കടിയേറ്റവരിൽ പഞ്ചായത്ത് മെമ്പറും

 

കൊല്ലം/കോഴിക്കോട്: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നു. കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നത്ത് പഞ്ചായത്ത് അംഗത്തെ തെരുവുനായ കടിച്ചു. ഉമ്മന്നൂർ പഞ്ചായത്തിലെ നെല്ലിക്കുന്നം വാർഡ് മെമ്പറായ ആർ ശ്രീജിത്തിനാണ് തെരുവ് നായയുടെ കടിയേറ്റത്.  ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സംഭവം. പരിക്കേറ്റ ശ്രീജിത്ത് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

കോഴിക്കോട്ട് ജില്ലയിൽ ഇന്ന് മൂന്നു കുട്ടികളുള്‍പ്പെടെ നാലു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കോഴിക്കോട് നഗരത്തിലെ അരക്കിണറിലും വിലങ്ങാട് ടൗണിലുമാണ് തെരുവ്നായയുടെ ആക്രമണം ഉണ്ടായത്. രണ്ട് കുട്ടികളുടെ പരിക്ക് ഗുരുതരമാണ്.

തെരുവനായ് ശല്യത്തെക്കുറിച്ച് നാടെങ്ങും പെരുകുന്ന ആശങ്കകളെ ശക്തിപ്പെടുത്തുന്ന കാഴ്ചകളാണ് ഒരോ ദിവസവും പുറത്തു വരുന്നത്. കോഴിക്കോട്ട് മണിക്കറുകള്‍ക്കിടെയാണ് മൂന്ന് കുട്ടികളുള്‍പ്പെടെ നാലു പേര്‍ക്ക് തെരുവനായയുടെ കടിയേറ്റത്. അരക്കിണര്‍ ഗോവിന്ദപുരം സ്കൂളിന് സമീപം വച്ചാണ് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മൂന്ന് പേര്‍ക്ക് കടിയേറ്റ്. 

ഏഴാം ക്ളാസ് വിദ്യാര്‍ത്ഥി നൂറാസ്, ആറാം ക്ളാസ് വിദ്യാര്‍ത്ഥി വൈഗ എന്നീ കുട്ടികല്‍ക്കാണ് കടിയേറ്റത്. നൂറാസിന്‍റെ കൈയിലും കാലിലും ആഴത്തില്‍ കടിയേറ്റു. വൈഗയുടെ തുടയുടെ പിന്‍ഭാഗത്താണ് ആഴത്തില്‍ കടിയേറ്റത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെ 44 കാരനായ ഷാജുദ്ദീനും കടിയേറ്റത്. ഗോവിന്ദപുരം സ്കൂള്‍ മൈതാനത്തും പരിസരങ്ങളിലും തെരുവനായകളുടെ വിളയാട്ടമെന്ന് നാട്ടുകാര്‍ പറയുന്നു.

വിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. വിലങ്ങാട് മലയങ്ങാട് സ്വദേശി ജയന്റെ മകൻ ജയസൂര്യനാണ് നായയുടെ കടിയേറ്റത്. സഹോദരനോടൊപ്പം കടയിൽ പോയി മടങ്ങിവരും വഴിയായിരുന്നു തെരുവുനായ ആക്രമിച്ചത്. തുടയിൽ കടിയേറ്റ കുട്ടിയെ നാദാപുരം ആശുപത്രിയിലെത്തിച്ച് വാക്സിന്‍ നല്‍കി.

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയ യുവാവ് പിടിയിൽ

കോഴിക്കോട്:  പത്തനംതിട്ട സ്വദേശിനിയായ പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കടമ്മനിട്ടയിൽ നിന്നുള്ള പതിനേഴുകാരിയെയാണ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കോഴിക്കോട് മാങ്കാവ് സ്വദേശി ഫാസിൽ തട്ടിക്കൊണ്ടു പോയത്. 26 വയസ്സുള്ള ഫാസിലിനെ ചെന്നൈയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. 

click me!