മദ്യം വാങ്ങിയ പണത്തെചൊല്ലി തർക്കം: മധ്യവയസ്കനെ തലയ്ക്കടിച്ച് കൊന്നു; പ്രതി പിടിയിൽ

Web Desk   | Asianet News
Published : Nov 14, 2020, 06:50 PM IST
മദ്യം വാങ്ങിയ പണത്തെചൊല്ലി തർക്കം: മധ്യവയസ്കനെ തലയ്ക്കടിച്ച് കൊന്നു; പ്രതി പിടിയിൽ

Synopsis

ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. മദ്യം വാങ്ങിയ പണവുമായ് ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്. എടത്തറ കോളനിയിലെ വെള്ളന്റെ വീട്ടിൽ വെച്ചായിരുന്നു വാക്തർക്കം. തുടർന്ന് അവിടെയുണ്ടായിരുന്ന ചുറ്റിക വെച്ച് വർഗ്ഗീസ് വെളളന്റെ തലക്കടിക്കുകയായിരുന്നു.

വയനാട്: വയനാട് മക്കിയാട് മദ്യം വാങ്ങിയ പണത്തെചൊല്ലിയുണ്ടായ തർക്കത്തിൽ മധ്യവയസ്കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു.   എടത്തറ കോളനിയിൽ താമസിക്കുന്ന  വെള്ളനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മക്കിയാട് ഞാറലോട് സ്വദേശി തടത്തിൽ കൊച്ച് എന്ന വർഗീസ് (52)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. മദ്യം വാങ്ങിയ പണവുമായ് ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്. എടത്തറ കോളനിയിലെ വെള്ളന്റെ വീട്ടിൽ വെച്ചായിരുന്നു വാക്തർക്കം. തുടർന്ന് അവിടെയുണ്ടായിരുന്ന ചുറ്റിക വെച്ച് വർഗ്ഗീസ് വെളളന്റെ തലക്കടിക്കുകയായിരുന്നു.

കണ്ണിന് സമീപം  അടിയേറ്റ് വെള്ളന്  ഗുരുതര പരിക്കേറ്റു. ബോധരഹിതനായതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും  രാത്രിയോടെ  മരിച്ചു. പ്രതിക്കെതിരെ കൊലപാതകത്തിനും,  പട്ടിക ജാതി പട്ടിക വർഗ്ഗ അതിക്രമ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. വൈകുന്നേരം പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മാനന്തവാടി ഡി.വൈ.എസ്.പി എ.പി ചന്ദ്രൻ , വെള്ളമുണ്ട സി.ഐ എൻ.എ സന്തോഷ്, തൊണ്ടർനാട് എസ്.ഐ എ.യു ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ്  പ്രതിയെ  അറസ്റ്റ് ചെയ്തത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ