
ബത്തേരി: സിസിടിവിയില്‍ മുഖം പതിയായിരിക്കാന്‍ പുത്തന്‍ അടവുമായി നാട്ടിലെങ്ങും മോഷണം നടത്തുന്ന കള്ളനെ പിടിക്കാന്‍ നെട്ടോട്ടമാടുകയാണ് വയനാട് പൊലീസ്. മോഷ്ടാവുപയോഗിക്കുന്ന കുടയാണ് അന്വേഷണത്തില്‍ പൊലീസിനുള്ള തടസം. നാടെങ്ങും മോഷണം നടന്നിട്ടും ആളെ കണ്ടെത്താന് സാധിക്കാകായതോടെ ഇപ്പോള്‍ പ്രത്യേക സ്വക്വാഡ് രൂപികരിച്ചാണ് അന്വേഷണം
പാന്‍റസും ഷര്‍ട്ടിനുമോപ്പം ഗൗസും ഷൂവും ധരിച്ച് തലയില്‍ ഷാളും ചുറ്റി മാസ്കുമിട്ട് കള്ളന്‍ മോഷ്ടിക്കാനെത്തും. സിസിടിവി കണ്ടാല്‍ അപ്പോള്‍ കുട ചൂടും സംഭവം ബത്തേരിയിലെയും പരിസര പൊലീസ് സ്റ്റേഷനുകളിലുകളുടെയും പരിധിയിലാണ്. സിസിടിവി ക്യാമറയെ മറക്കാന്‍ ഈ അടവ് പയറ്റുന്ന കള്ളനെ തപ്പി കഴിഞ്ഞ നാലുമാസമായി നെട്ടോട്ടമോടുകയാണ് പൊലീസ്. മോഷണങ്ങളുടെ തുടക്കം നാലുമാസം മുമ്പ് ബത്തേരിയിലായിരുന്നെങ്കിലും പിന്നീട് അമ്പലവയല്‍ മീനങ്ങാടി പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലേക്കും നീണ്ടു. നാലു മാസത്തിനിടെ എട്ടു പ്രധാന മോഷണങ്ങള്‍.
മോഷണമെല്ലാം നടക്കുന്നത് രാത്രിയിലാണ് രാത്രിയില്‍ പ്രെട്രോളിംഗ് ശക്തമാക്കി കള്ളനെ പിടിക്കാന്‍ പോലീസോരു ശ്രമം നടത്തി. പക്ഷെ പൊലീസ് സാന്നിധ്യം എപ്പോള്‍ കുറയുന്നോ അപ്പോള്‍ പെട്രോളിംഗ് പരിധിയില്‍ തന്നെ മോഷണം നടത്തുന്നതാണ് കള്ളന്‍രെ രീതി. ആളോഴിഞ്ഞ വീടുകളിലാണ് മോഷണങ്ങളിധതികവും. നവബര്‍ ആവസാനം നായ്കട്ടി സ്വദേശിക്ക് 24 ലക്ഷവും 21 പവനും നഷ്ടമായതാണ് ഏറ്റവും വലിയത് ബൈറ്റ്
ഈ കള്ളനെതപ്പിയുള്ള പൊലീസ് അന്വേഷണത്തിനിടെ തുമ്പില്ലാത്ത 10 കേസുകള്‍ തെളിഞ്ഞു. നാട്ടിലുള്ള മുഴുവന്‍ കള്ളന്‍മാരെയും ചോദ്യം ചെയ്തെങ്കിലും ഇയാളെ കുറിച്ചുമാത്രം ഒരു വിവരവുമില്ല. ഇനി പല കള്ളന്‍മാരുടെ സംഘമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് പിടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പൊലീസിന്റേത്. കള്ളന്‍റെ കുടയിലെ ഒരു പേര് കേന്ദ്രീകരിച്ചും ആന്വേഷണം നടക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam