നടുറോഡിൽ കഴുത്തറുത്ത് ആത്മഹത്യ; ഞെട്ടൽ മാറാതെ കലൂർ, ദുരൂഹതകളുടെ ചുരുളഴിയുമോ ?

Published : Jul 12, 2022, 03:48 PM ISTUpdated : Jul 12, 2022, 04:02 PM IST
നടുറോഡിൽ കഴുത്തറുത്ത് ആത്മഹത്യ; ഞെട്ടൽ മാറാതെ കലൂർ, ദുരൂഹതകളുടെ ചുരുളഴിയുമോ ?

Synopsis

കഴുത്തറുത്ത് മരിക്കാൻ ക്രിസ്റ്റഫർ തിരക്കേറിയ റോഡ് തന്നെ തെര‍ഞ്ഞെടുത്തതിന് കാരണമെന്താകുമെന്നാണ് പൊലീസിനെ കുഴയ്ക്കുന്നത്. രക്തം കണ്ടാല്‍ ബോധം പോകുന്നയാളാണ് മകനെന്നാണ് ക്രിസ്റ്റിഫറിന്‍റെ ്ച്ഛന്‍ പറയുന്നത്.

കൊച്ചി: സംസ്ഥാനത്തെ തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നായ എറണാകുളം കലൂർ ദേശാഭിമാനി ജംഗ്ഷനിലാണ് കഴിഞ്ഞ ദിവസം വൈകീട്ട് നടു റോഡിൽ യുവാവ് ആത്മഹത്യ ചെയ്തത്. തോപ്പുംപടി സ്വദേശിയായ ക്രിസ്റ്റഫർ കത്തി കൊണ്ട് കഴുത്തും കൈയ്യും അറുത്താണ് കടുംകൈ ചെയ്തത്. പട്ടാപ്പകൽ നഗരത്തിൽ നടന്ന സംഭവത്തിന്റെ ഞെട്ടലിലാണ് കലൂർ മാർക്കറ്റിലുള്ളവർ. 

വൈകീട്ട് അഞ്ചരയോടെയാണ് റോഡ് മുറിച്ച് കടന്നു വന്ന ക്രിസ്റ്റഫർ സമീപത്തെ പെറ്റ് ഷോപ്പിന് മുന്നിൽ വച്ച് കഴുത്തറുത്തത്. പിന്നീട് അടുത്തുള്ള പോസ്റ്റിന് സമീപം ഇരുന്നു. കൈയ്യിലെ ഞരമ്പ് മുറിച്ചു. എഴുന്നേറ്റ് നിന്ന ഉടൻ ബോധരഹിതനായി വീണു. ചിലർ ആ വഴി കടന്നുപോയെങ്കിലും മദ്യപിച്ച് ബോധമില്ലാതെ ഒരാൾ കിടക്കുന്നുവെന്നാണ് കരുതിയത്. സമീപത്തെ പെറ്റ് ഷോപ്പ് ഉടമ സിസിടി ദൃശ്യങ്ങളിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കിയതോടെയാണ് പൊലീസിനെ വിവരമറിയിച്ചത്. ആംബുലൻസെത്തിച്ച് എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്ത സുഹൃത്തായ സച്ചിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷമാണ് ക്രിസ്റ്റഫർ ആത്മഹത്യ ചെയ്തത് എന്ന് വ്യക്തമായിട്ടുണ്ട്. എങ്കിലും പൊലീസിനെ കുഴയ്ക്കുന്ന ചോദ്യങ്ങൾ ഏറെയാണ്. .

നടു റോഡിലെ ആത്മഹത്യ

കഴുത്തറുത്ത് മരിക്കാൻ ക്രിസ്റ്റഫർ തിരക്കേറിയ റോഡ് തന്നെ തെര‍ഞ്ഞെടുത്തതിന് കാരണമെന്താകുമെന്നാണ് പൊലീസിനെ കുഴയ്ക്കുന്നത്. ഇത്രയധികം ആളുകളിൽ കടന്നുപോകുന്ന സ്ഥലത്ത് ആത്മഹത്യ ചെയ്യാൻ ക്രിസ്റ്റഫറിനെ പ്രേരിപ്പിച്ചതെന്തായിരിക്കാം. താൻ ആക്രമിച്ച തന്റെ സുഹൃത്ത് മരിച്ചെന്ന ഭയമാകാം കാരണമെന്ന് പൊലീസ് സംശയിക്കുന്നു. പക്ഷേ ഇതിന് ഇപ്പോഴും വ്യക്തതയില്ല.

ലഹരി ഉപയോഗിച്ചോ ?

പൂർണബോധത്തോടെ ഒരാൾക്ക് സ്വയം കഴുത്തറക്കാൻ കഴിയുമോയെന്ന് പൊലീസ് സംശയിക്കുന്നു. സംഭവ സമയത്ത് ക്രിസ്റ്റഫർ ലഹരി ഉപയോഗിച്ചിരുന്നോ , പെട്ടെന്നുള്ള പ്രകോപനമെന്തായിരുന്നു എന്നീ കാര്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുകയാണ്.

Read More :  കൊച്ചി കലൂരിൽ നടുറോഡിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു

ക്രിസ്റ്റഫറും സച്ചിനും തമ്മിലെന്ത് ?

അടുത്ത സുഹൃത്തായ സച്ചിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷമാണ് ക്രിസ്റ്റഫർ കടുംകൈ ചെയ്തത്. എവിടെ വച്ചാണ് ഇയാൾ സച്ചിനെ ആക്രമിച്ചത് എന്നത് വ്യക്തമല്ല. എന്തായിരുന്നു ഇവർ തമ്മിലുള്ള പ്രശ്നമെന്നും അറിയില്ല. ചികിത്സയിൽ കഴിയുന്ന സച്ചിൻ മൊഴി നൽകിയാൽ മാത്രമേ അന്വേഷണത്തിൽ മുന്നോട്ട് പോകാന കഴിയൂ. കഴുത്തിന് പരിക്കേറ്റ സച്ചിന് സംസാരിക്കാൻ  കഴിയുന്പോൾ മാത്രമേ കൂടുതൽ ചുരുളഴിയൂ. കലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ഈയിടെ ആണ് ക്രിസ്റ്റഫർ ജോലി നേടിയത്. മിടുക്കനായിരുന്നു ഈ യുവാവ് എന്ന് അയൽവാസികളും സുഹൃത്തുക്കളും പറയുന്നുണ്ട്. എവിടെയാണ് ക്രിസ്റ്റഫറിന് പിഴച്ചത് എന്നാണ് ഇനി അറിയേണ്ടത്.

Read More : മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല, വിശദ അന്വേഷണം വേണം; ആത്മഹത്യ ചെയ്ത ക്രിസ്റ്റഫറിന്‍റെ അച്ഛൻ സിറിൾ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍
'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്