കണ്ണൂരില്‍ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം തുടങ്ങി

Published : Jul 12, 2022, 03:14 PM IST
കണ്ണൂരില്‍  യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം തുടങ്ങി

Synopsis

അന്വേഷണം നടക്കുകയാണെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ആറളം പൊലീസ് പറഞ്ഞു.

കണ്ണൂര്‍: കണ്ണൂർ ആറളം കീഴ്പ്പള്ളിയിൽ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. അത്തിക്കലിലെ സജി കുന്നത്തിന്‍റെ ഭാര്യ സിനി,  മക്കളായ ഏഴും പത്തും വയസുള്ള എബേൽ, എയ്ഞ്ചൽ  എന്നിവരെയാണ് കാണാതായത്. ജൂലായ് ഒന്‍പത് മുതൽ ഭാര്യയെയും മക്കളെയും കാണാനില്ലെന്ന് കാണിച്ച് സജി ആറളം പൊലീസിൽ പരാതി നൽകി. 

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം നടക്കുകയാണെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ആറളം പൊലീസ് പറഞ്ഞു.

Read More : പാലക്കാട് പോക്സോ കേസ്; തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി, ഉണ്ടായിരുന്നത് മാതാപിതാക്കള്‍ക്കൊപ്പം

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ