ലോക്ക്ഡൗണില്‍ ജോലിയില്ല; ഭര്‍ത്താവിനെ ഭാര്യ അടിച്ചുകൊന്നു

By Web TeamFirst Published May 31, 2020, 5:03 PM IST
Highlights

 രമേശിനെ ലീലയും അമ്മ പ്രേം ഭായ്‍യും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചെന്നും പൊലീസ് പറഞ്ഞു. ഇതിന് ശേഷം ഗാര്‍ഹിക പീഡനം ആരോപിച്ച രമേശിനെതിരെ ലീല പൊലീസില്‍ പരാതി നല്‍കി. രമേശിന്‍റെ അമ്മയും സഹോദരനും എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.

ഭോപ്പാല്‍: കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലിയില്ലാതായ ഭര്‍ത്താവിനെ ഭാര്യയും അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഖാണ്‍ഡ്വായിലാണ് സംഭവം. ഖര്‍കാല ഗ്രാമത്തില്‍ മെയ് 24നാണ് ക്രൂരകൃത്യം നടന്നത്. ഗുരുതരമായ പരിക്കേറ്റ ഭര്‍ത്താവ് ചികിത്സയിലിരിക്കെ മെയ് 27നാണ് മരിക്കുന്നത്.

ശനിയാഴ്ച ലീല, പ്രേംഭായ് എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ലോക്ക്ഡൗണില്‍ ജോലി കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് മെയ് 24ന് മരിച്ച രമേശും ഭാര്യ ലീലയും തമ്മില്‍ തര്‍ക്കമായി. ഇത് രൂക്ഷമായതോടെ രമേശിനെ ലീലയും അമ്മ പ്രേം ഭായ്‍യും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചെന്നും പൊലീസ് പറഞ്ഞു.

ഇതിന് ശേഷം ഗാര്‍ഹിക പീഡനം ആരോപിച്ച രമേശിനെതിരെ ലീല പൊലീസില്‍ പരാതി നല്‍കി. രമേശിന്‍റെ അമ്മയും സഹോദരനും എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. രമേശിന്‍റെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് ലീല്, പ്രേം ഭായ് എന്നിവര്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ഛത്തീസ്ഗഡില്‍ സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

48 മണിക്കൂറുകള്‍ക്കിടെ മദ്യലഹരിയിൽ സംസ്ഥാനത്ത് നാല് കൊലപാതകങ്ങള്‍

ചങ്ങനാശ്ശേരിയിൽ മദ്യലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

click me!