ടൂറിസ്റ്റ് കേന്ദ്രത്തിൽ ഭർത്താവിനെ മരത്തിൽ കെട്ടിയിട്ട ശേഷം ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു; സംഭവം മധ്യപ്രദേശിൽ

Published : Oct 26, 2024, 11:47 AM IST
ടൂറിസ്റ്റ് കേന്ദ്രത്തിൽ ഭർത്താവിനെ മരത്തിൽ കെട്ടിയിട്ട ശേഷം ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു; സംഭവം മധ്യപ്രദേശിൽ

Synopsis

പ്രതികളെല്ലാം 19നും 21നും ഇടയിൽ പ്രായമുള്ളവരാണെന്ന് റിവ പൊലീസ് അറിയിച്ചു. 

ഭോപ്പാൽ: ഭർത്താവിനൊപ്പം വിനോദ യാത്രയ്ക്ക് പോയ നവവധു കൂട്ടബലാത്സംഹ​ഗത്തിന് ഇരയായി. 19കാരിയായ യുവതിയെ എട്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ഭർത്താവിനെ മർദ്ദിച്ച് അവശനാക്കി മരത്തിൽ കെട്ടിയിട്ട ശേഷമാണ് പ്രതികൾ ഭാര്യയെ ബലാത്സം​ഗം ചെയ്തത്. മധ്യപ്രദേശിലെ റിവ ജില്ലയിലുള്ള ഗുർഹ് എന്ന പ്രദേശത്ത് ഒക്‌ടോബർ 21നാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 

കൂട്ടബലാത്സം​ഗത്തിന് ഇരയായ യുവതി അടുത്ത ദിവസം തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുട‍ർന്ന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. എട്ട് പ്രതികളിൽ ഏഴ് പേരെ ഇതുവരെ രേവ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭൈരവ് ബാബ സ്‌ഥാൻ എന്ന വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപമാണ് സംഭവം നടന്നത്. രാംകിഷൻ കോരി, ദീപക് കോരി, രവീഷ് ഗുപ്ത, സുശീൽ കോരി, രാജേന്ദ്ര കോരി, ഗരുഡ് കോരി, ലവ്കുഷ് കോരി, രജനിഷ് കോരി എന്നിവരാണ് പ്രതികളെന്നും ഇവരെല്ലാവരും 19 നും 21 നും ഇടയിൽ പ്രായമുള്ളവരാണെന്നും പൊലീസ് പറഞ്ഞു. ബലാത്സം​ഗത്തിന് ഇരയായ യുവതിയ്ക്കും ഭർത്താവിനും 19 വയസാണ് പ്രായം. 

സംഭവത്തിൻ്റെ വീഡിയോ ചിത്രീകരിച്ച പ്രതികൾ ഇക്കാര്യം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ടെന്ന് റിവ എസ്പി വിവേക് സിം​ഗ് പറഞ്ഞു. ഒക്ടോബർ 25നാണ് 7 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. എട്ടാമനായ രജനിഷ് കോരി എന്ന പ്രതി ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

READ MORE: ടെഹ്റാൻ നടുങ്ങി; ഇറാനെ ലക്ഷ്യമിട്ട് പാഞ്ഞെത്തിയത് 100-ലധികം ഇസ്രായേൽ വിമാനങ്ങൾ

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്