മോഷണക്കുറ്റം ആരോപിച്ച് യുവതിയെ പൊലീസ് സ്റ്റേഷനില്‍ നഗ്നയാക്കി ബെല്‍റ്റും ലാത്തിയും കൊണ്ടടിച്ചു

Published : Sep 05, 2019, 09:22 AM ISTUpdated : Sep 05, 2019, 09:24 AM IST
മോഷണക്കുറ്റം ആരോപിച്ച് യുവതിയെ പൊലീസ് സ്റ്റേഷനില്‍ നഗ്നയാക്കി ബെല്‍റ്റും ലാത്തിയും കൊണ്ടടിച്ചു

Synopsis

വീട്ടുടമസ്ഥരുടെ പരാതിയിലാണ് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്.

ഗൂര്‍ഗോണ്‍: ഹരിയാനയില്‍ മോഷണക്കുറ്റം ആരോപിച്ച് യുവതിക്ക് പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം. ഗുരുഗ്രാമിലാണ് പൊലീസ് സ്റ്റേഷനില്‍  യുവതിയെ നഗ്നയാക്കി ബെല്‍റ്റും ലാത്തിയും കൊണ്ടടിച്ചത്. ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. 

ചൊവ്വാഴ്ചയാണ് വീട്ടുജോലിക്ക് നിന്നിരുന്ന 30 -കാരിയായ യുവതിയെ മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. വീട്ടുടമസ്ഥരുടെ പരാതിയിലാണ് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഡിഎല്‍എഫ് ഫേസ് വണ്ണിലെ പൊലീസ് സ്റ്റേഷനില്‍ ഒരു മുറിയിലെത്തിച്ച  യുവതിയെ നഗ്നയാക്കിയ ശേഷം ബെല്‍റ്റും ലാത്തിയും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തിലൂടെ യുവതിയെ കൊണ്ട് കുറ്റം സമ്മതിപ്പിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തിയതെന്ന് യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു. ഗൂര്‍ഗോണ്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയതോടെ ഗൂര്‍ഗോണ്‍ പൊലീസ് കമ്മീഷണര്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മകനെ 11 തവണ കഴുത്തിന് കുത്തി കൊന്നു, 'ശിക്ഷയല്ല വേണ്ടത് ചികിത്സയെന്ന് കോടതി', ഇന്ത്യൻ വംശജയെ ആശുപത്രിയിലാക്കി കോടതി
സഹോദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതില്‍ വൈരാഗ്യം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അടക്കം മൂന്ന് പേര്‍ പിടിയിൽ