'ലോക്കപ്പിലിട്ട് പത്ത് ദിവസം കൂട്ടബലാത്സംഗം ചെയ്തു', മധ്യപ്രദേശ് പൊലീസിനെതിരെ കൊലക്കേസ് പ്രതിയായ യുവതി

Published : Oct 19, 2020, 11:34 AM IST
'ലോക്കപ്പിലിട്ട് പത്ത് ദിവസം കൂട്ടബലാത്സംഗം ചെയ്തു', മധ്യപ്രദേശ് പൊലീസിനെതിരെ കൊലക്കേസ് പ്രതിയായ യുവതി

Synopsis

കൊലപാതകക്കേസില്‍ പ്രതിയാണ് പരാതിക്കാരിയായ സ്ത്രീ. ഇവര്‍ ഇപ്പോള്‍ ജയില്‍ കസ്റ്റഡിയിലാണ്...  

ഭോപ്പാല്‍: പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലിട്ട് അഞ്ച് പേര്‍ ചേര്‍ന്ന് പത്ത് ദിവസം കൂട്ടബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി 20കാരി. മധ്യപ്രദേശ് പൊലീസിനെതിരെയാണ് യുവതി പരാതിയുമായി എത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ രേവാ ജില്ലയില പൊലീസ് സ്‌റ്റേഷനില്‍ വച്ചാണ് ആക്രമിക്കപ്പെട്ടതെന്ന് യുവതി പരാതിയില്‍ പറയുന്നു. സറ്റേഷന്‍ ഇന്‍ ചാര്‍ജ് അടക്കം അഞ്ച് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തതെന്നാണ് പരാതിയില്‍ യുവതി വ്യക്തമാക്കിയിരിക്കുന്നത്. 

കൊലപാതകക്കേസില്‍ പ്രതിയാണ് പരാതിക്കാരിയായ സ്ത്രീ. ഇവര്‍ ഇപ്പോള്‍ ജയില്‍ കസ്റ്റഡിയിലാണ്. ഒക്ടോബര്‍ 10 ന് അഡീഷണല്‍ ജില്ലാ ജഡ്ജിയും അഭിഭാഷകരുടെ സംഘവും ജയിലില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്. ജഡ്ജിയുടെ മുമ്പിലാണ് യുവതി പൊലീസിനെതിരെ പരാതി ഉന്നയിച്ചത്. തുടര്‍ന്ന് ജഡ്ജി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 

മെയ 9നും മെയ് 21 നും ഇടയില്‍ ആണ് താന്‍ ബലാത്സംഗം ചെയ്യപ്പെട്ടതെന്നാണ് യുവതി വ്യക്തമാക്കിയത്. ഒരു വനിതാ കോണ്‍സ്റ്റബിള്‍ ഇതിനെതിരെ രംഗത്തെത്തിയെങ്കിലും അവരെ സംഘം താക്കീത് ചെയ്‌തെന്നും യുവതി പറഞ്ഞു. യുവതി ബലാത്സംഗത്തെക്കുറിച്ച് ജയില്‍ വാര്‍ഡനോടും പറഞ്ഞിരുന്നു. എന്നാല്‍ യുവതിയെ മെയ് 21 നാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫ്ളാറ്റിൽ ലൈം​ഗിക ഉത്തേജന മരുന്നുകൾ, ദുരൂഹതയേറ്റി ആഡംബരകാർ, ക്രൂരമർദനം; കഫേ ഉടമയുടെ മരണത്തിൽ ഇൻഫ്ളൂവൻസറായ പെൺസുഹൃത്തിനെതിരേ കേസ്
ക്ലബ്ബിൽവെച്ച് തർക്കം, ക്രൂര മർദനമേറ്റ യുവാവ് ഛർദ്ദിച്ചു, പിന്നാലെ മരണം; കൊലക്കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്, അഞ്ചുപേർ അറസ്റ്റിൽ