
ഭോപ്പാൽ: അപമാനിച്ച യുവാക്കളെ തല്ലിയതിന് സ്ത്രീയെ പേപ്പർ കട്ടർ കൊണ്ട് ആക്രമിച്ചു. മധ്യപ്രദേശിലാണ് സംഭവം നടന്നത്. അശ്ലീല ചുവയോടെ സംസാരിച്ചതിന് തല്ലിയ സ്‌ത്രീയെ യുവാക്കൾ ആക്രമിക്കുകയായിരുന്നു. ചികിത്സയ്ക്കായി സ്ത്രീയെ ആശുപത്രിയിലാക്കി. ശസ്ത്രക്രിയ നടത്തി. സ്ത്രീയുടെ മുഖത്ത് 118 തുന്നൽ ഉണ്ട്.
ഹോട്ടലിന് മുന്നിലെ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ യുവാക്കൾ സ്ത്രീയോട് അശ്ലീല ചുവയിൽ സംസാരിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് സ്ത്രീ ഇവരെ തല്ലുന്നത്. ഹോട്ടലിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ അക്രമികൾ സ്ത്രീയുടെ മുഖത്ത് പേപ്പർ കട്ടർ കൊണ്ട് വെട്ടുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam