
മാല മോഷണത്തിന്‍റെ നിരവധി വാർത്തകളാണ് ദിവസവും പുറത്തുവരുന്നത്. വഴിയിൽ വച്ചും ബൈക്കിൽ കറങ്ങി നടന്നും മാല മോഷണം നടത്താൻ ശ്രമിക്കുന്നതിന്‍റെ നിരവധി വാർത്തകൾ പുറത്തുവരാറുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പുതുതായി പുറത്തുവന്ന വാർത്ത ഏവരെയും ഞെട്ടിക്കുന്നതാണ്. മാല മോഷ്ടിക്കാൻ ശ്രമിച്ച കള്ളന്‍റെ വിരൽ യുവതി കടിച്ചെടുത്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചന്തയിൽ നിന്ന് പച്ചക്കറി വാങ്ങി മടങ്ങുകയായിരുന്ന യുവതിക്ക് നേരെയാണ് മാല മോഷണശ്രമം ഉണ്ടായത്. ചന്തയിൽ നിന്ന് മടങ്ങിയ യുവതി വിജനമായ സ്ഥലത്തെത്തിയപ്പോഴാണ് മോഷണശ്രമം ഉണ്ടായത്. എന്നാൽ യുവതി മോഷ്ടാവിനെ വിട്ടില്ല. മോഷ്ടാവിന്‍റെ വിരൽ കടിച്ചെടുക്കുകയായിരുന്നു ഈ യുവതി ചെയ്തത്. ശേഷം കടിച്ചെടുത്ത വിരലുമായി പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകുകയും ചെയ്തു. ഉത്തർ പ്രദേശിലെ കൊശംബിയിൽ ആണ് സംഭവം നടന്നത്. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മോഷ്ടാവിനായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കാരാരി പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ
യു പിയിലെ കൗശാമ്പിയിൽ നിന്നുള്ള യുവതിയാണ് മാല മോഷണ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്. മാല മോഷ്ടിക്കാൻ ശ്രമിച്ചയാളുടെ കടിച്ചു പറിച്ചെടുത്ത വിരലുമായാണ് യുവതി പൊലീസ് സ്റ്റേഷനിൽ എത്തിയത്. ആക്രമണ ശ്രമത്തിനിടെ നിലവിളിക്കാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് വായ കൈകൊണ്ട് അടച്ച് പിടിച്ചെന്നും അപ്പോളാണ് വിരൽ കടിച്ച് മുറിച്ചതെന്നും യുവതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഇവരുടെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും മോഷ്ടാവിനായി തിരച്ചിൽ തുടരുകയാണെന്നും കാരാരി പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പ്രതി ഉടൻ തന്നെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam