സ്ത്രീധനം ചോദിച്ചുള്ള ഭീഷണി: യുവതി ജീവനൊടുക്കി; പൊലീസുകാരനായ ഭർത്താവിനെതിരെ കേസ്

Web Desk   | Asianet News
Published : May 08, 2020, 10:17 PM IST
സ്ത്രീധനം ചോദിച്ചുള്ള ഭീഷണി: യുവതി ജീവനൊടുക്കി; പൊലീസുകാരനായ ഭർത്താവിനെതിരെ കേസ്

Synopsis

പത്തനംതിട്ട കൊടുമൺ സ്റ്റേഷനിലെ പൊലീസുകാരനായ രതീഷിനെതിരെയാണ് സ്ത്രീധന നിരോധന നിയമം, കുറ്റകരമായ നരഹത്യ എന്നീ വകുപ്പുകൾ ചുമത്തി കേസ് എടുത്തത്.  

പത്തനംതിട്ട: സ്ത്രീധനം ചോദിച്ചുള്ള ഭീഷണിപ്പെടുത്തലിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. പൊലീസുകാരനായ ഭർത്താവിനെതിരെ 
ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറത്തികാട് പൊലീസ് കേസെടുത്തു.  

പത്തനംതിട്ട കൊടുമൺ സ്റ്റേഷനിലെ പൊലീസുകാരനായ രതീഷിനെതിരെയാണ് സ്ത്രീധന നിരോധന നിയമം, കുറ്റകരമായ നരഹത്യ എന്നീ വകുപ്പുകൾ ചുമത്തി കേസ് എടുത്തത്.  ഇന്നലെയാണ് യുവതി  മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയത്. യുവതിയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ