യുവതി കുളിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ, 9 മാസമുള്ള കുട്ടിക്കും പൊള്ളൽ, ദുരൂഹതയെന്ന് ബന്ധുക്കൾ

Published : May 16, 2023, 10:09 PM ISTUpdated : May 16, 2023, 10:21 PM IST
 യുവതി കുളിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ, 9 മാസമുള്ള കുട്ടിക്കും പൊള്ളൽ, ദുരൂഹതയെന്ന് ബന്ധുക്കൾ

Synopsis

ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം നടന്നത്. വീട്ടിനുള്ളിലെ കുളിമുറിയിലാണ് അഞ്ജുവിനെ പൊള്ളലേറ്റുമരിച്ച നിലയിൽ കണ്ടത്.

തിരുവനന്തപുരം: തിരുവനന്തപുരം പുത്തൻതോപ്പിൽ യുവതിയേയും കൈക്കുഞ്ഞിനേയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പുത്തൻതോപ്പ് റോജാ ഡെയ്ലിൽ രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജു (23) ആണ്  മരിച്ചത്. ഇവരുടെ ഒൻപതു മാസം പ്രായമുള്ള മകൻ ഡേവിഡ് ഗുരുതര പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലാണ്

ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം നടന്നത്. വീട്ടിനുള്ളിലെ കുളിമുറിയിലാണ് അഞ്ജുവിനെ പൊള്ളലേറ്റുമരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യം ഉറപ്പിക്കാനാകില്ലെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേൽണം തുടങ്ങി. ഒന്നര വർഷം മുമ്പായിരുന്നു രാജു ജോസഫിന്‍റെയും അഞ്ജുവിന്‍റെയും വിവാഹം. വെങ്ങാനൂർ സ്വദേശിയാണ് അഞ്ജു. അതേസമയം യുവതിയുടെ  മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.

Read More : വാഹന പരിശോധനയ്ക്കിടെ എക്സൈസിനെ കണ്ട് പരുങ്ങി; കഞ്ചാവുമായി മധ്യവയസ്ക്കൻ പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്