വീ​ട്ട​മ്മ​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെയ്ത്, ​ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പിച്ചു

Published : Sep 19, 2020, 01:14 PM IST
വീ​ട്ട​മ്മ​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെയ്ത്, ​ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പിച്ചു

Synopsis

പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ പ്ര​തി​ക​ള്‍ ഇ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു.

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ അ​ല്‍​വാ​റില്‍ വീ​ട്ട​മ്മ​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ചു. സെപ്തംബര്‍ പതിനേഴിന് മരുമകനൊപ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വീട്ടമ്മയെ ആ​റ് പേ​ര്‍ ചേ​ര്‍​ന്ന് ത​ട​ഞ്ഞു നി​ര്‍​ത്തു​ക​യും പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യു​മാ​യി​രു​ന്നു. 

പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ പ്ര​തി​ക​ള്‍ ഇ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. പ്ര​തി​ക​ള്‍ വീട്ടമ്മയുടെ മരുമകനെയും മ​ര്‍​ദ്ദി​ച്ചി​രു​ന്നു.  പി​ന്നീ​ട് വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ വീട്ടമ്മ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഭ​ര്‍​ത്താ​വി​നോ​ട് പ​റ​ഞ്ഞു. 

ഇ​തി​നു ശേ​ഷ​മാ​ണ് ഇ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളെ​യും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

മറ്റുപ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നവെന്നാണ് ടിജാരയിലെ ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് കൌശല്‍ സിംഗ് പറയുന്നത്. ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ; എസ്ഐടി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു
വിദ്യാർത്ഥിയെ കോളേജിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി, സംഘത്തിലുണ്ടായിരുന്നത് 5 പേർ, സംഭവം ബെം​ഗളൂരുവിൽ