യാത്രക്കിടെ തുറിച്ച് നോക്കി; ഊബർ ഓട്ടോ ഡ്രൈവർക്കെതിരെ പരാതിയുമായി മാധ്യമപ്രവർത്തക

Published : Mar 03, 2023, 12:39 PM ISTUpdated : Mar 03, 2023, 12:53 PM IST
 യാത്രക്കിടെ തുറിച്ച് നോക്കി; ഊബർ ഓട്ടോ ഡ്രൈവർക്കെതിരെ പരാതിയുമായി മാധ്യമപ്രവർത്തക

Synopsis

'വീട്ടിൽ നിന്ന് ഒരു സുഹൃത്തിന്റെ സ്ഥലത്തേക്ക് ഊബർ ഓട്ടോ പിടിച്ചു. യാത്രക്കിടെ ഡ്രൈവർ ഓട്ടോയുടെ സൈഡ് മിററിലൂടെ തുറിച്ച് നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടു'.

ദില്ലി: യാത്ര ചെയ്യുന്നതിനിടെ ഊബർ ഓട്ടോയുടെ ഡ്രൈവർ തന്നെ അപമാനിച്ചെന്ന് മാധ്യമപ്രവർത്തകയുടെ പരാതി. സംഭവത്തിന്റെ വീഡിയോയും അവർ പങ്കുവെച്ചു. പ്രമുഖ മാധ്യമ സ്ഥാപനത്തിലെ മാധ്യമപ്രവർത്തകയായ യുവതി ന്യൂ ഫ്രണ്ട്സ് കോളനിയിലെ വസതിയിൽ നിന്ന് ഊബർ ഓട്ടോയിൽ കയറി മാളവ്യ നഗറിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. വിനോദ് കുമാർ എന്ന ഡ്രൈവർ ഓട്ടോയുടെ സൈഡ് മിററിലൂടെ തന്നെ മോശമായ രീതിയിൽ  യാത്രയിലുടനീളം തുറിച്ചു നോക്കിയെന്നാണ് പരാതിയിൽ പറയുന്നത്. ഊബറിന്റെ സുരക്ഷാ സംവിധാനം ഉപയോ​ഗിച്ച് പരാതിപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് യുവതി പറഞ്ഞു.

വീട്ടിൽ നിന്ന് ഒരു സുഹൃത്തിന്റെ സ്ഥലത്തേക്ക് ഊബർ ഓട്ടോ പിടിച്ചു. യാത്രക്കിടെ ഡ്രൈവർ ഓട്ടോയുടെ സൈഡ് മിററിലൂടെ നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. കണ്ണാടിയുടെ കാഴ്ചയിൽ നിന്ന് മാറിയിരുന്നപ്പോൾ ഇയാൾ പിന്നിലോട്ട് നിരന്തരം നോക്കി അപമാനിക്കുകയും ഭയപ്പെടുത്തുകയും ചെയ്തെന്ന് യുവതി പരാതിപ്പെട്ടു. ഊബറിന്റെ സുരക്ഷാ ഫീച്ചർ ഉപയോഗിക്കാൻ നമ്പർ ഡയൽ ചെയ്തപ്പോൾ ഓഡിയോ വ്യക്തമല്ലെന്നാണ് പറ‍ഞ്ഞത്. പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ പ്രശ്നമല്ലെന്നായിരുന്നു ഡ്രൈവറുടെ പ്രതികരണം. വീണ്ടും വിളിച്ചപ്പോൾ മോശം നെറ്റ്വർക്ക് കാരണം കണക്ട് ചെയ്യാനായില്ലെന്നും ഇവർ ട്വീറ്റ് ചെയ്തു.

സംഭവത്തിന്റെ വീഡിയോ ഷൂട്ട് ചെയ്യുകയും ഡ്രൈവറുടെ ചിത്രം ട്വിറ്റർ ഹാൻഡിലിൽ ഷെയർ ചെയ്യുകയും ചെയ്തു. മാർച്ച് ആറിനകം ദില്ലി പൊലീസിൽ നിന്ന് നടപടിയുടെ വിശദാംശം ഡിസിഡബ്ല്യു ആവശ്യപ്പെട്ടിട്ടുണ്ട്. ‌ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ കൈമാറാനും കുറ്റാരോപിതനായ ഓട്ടോ ഡ്രൈവർക്കെതിരെ പൊലീസ് സ്വീകരിച്ച നടപടി വ്യക്തമാക്കാനും ഡിസിഡബ്ല്യു ആവശ്യപ്പെട്ടു. 

ദ്വയാർത്ഥ ചോദ്യങ്ങളുമായി വീണ്ടുമെത്തി; ആലുവയിൽ യൂ ട്യൂബറും ഓട്ടോക്കാരുമായി സംഘർഷം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍
'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്