രണ്ടു വയസുകാരനെ ഉറക്കിക്കിടത്തി ഒളിച്ചോടി; കാമുകനും കാമുകിയും റിമാന്‍റില്‍

Web Desk   | stockphoto
Published : Jan 24, 2020, 11:28 AM IST
രണ്ടു വയസുകാരനെ ഉറക്കിക്കിടത്തി ഒളിച്ചോടി; കാമുകനും കാമുകിയും റിമാന്‍റില്‍

Synopsis

ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവ് രാത്രി ഒരു മണിയോടെ വീട്ടില്‍ എത്തുമ്പോഴാണ് ഷഫ്നാത്ത് സ്ഥലത്ത് ഇല്ലാത്തത് മനസിലാക്കുന്നത്. വീട്ടിലുള്ളവര്‍ ഷഫ്നാത്ത്  വീട് വിട്ടിറങ്ങിയത് അറിഞ്ഞില്ലായിരുന്നു. 

ചെര്‍പ്പുളശ്ശേരി: രണ്ട് വയസുള്ള കുഞ്ഞിനെ ഉറക്കിക്കിടത്തി കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും റിമാന്‍റ് ചെയ്തു. കാമുകനായ   മുന്നൂര്‍ക്കോട് പുലാക്കല്‍ മുഹമ്മദ് ബെന്‍ഷാം, കാമുകിയായ തൃക്കടീരി കീഴൂര്‍റോഡ് കരിയാമുട്ടി പുത്തന്‍ പീടികയ്ക്കല്‍ ഷഫ്നാത്ത് എന്നിവരാണ് റിമാന്‍റിലായത്. ചൊവ്വാഴ്ച രാത്രിയാണ് 11.30 ഓടെ ഷാഫ്നാത്ത് ബെന്‍ഷാമിനൊപ്പം വീട് വിട്ടത് എന്നാണ് പൊലീസ് പറയുന്നത്.

Read More: അധ്യാപിക എട്ടാം ക്ലാസ് വിദ്യാർത്ഥിക്കൊപ്പം ഒളിച്ചോടിയതായി പരാതി

ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവ് രാത്രി ഒരു മണിയോടെ വീട്ടില്‍ എത്തുമ്പോഴാണ് ഷഫ്നാത്ത് സ്ഥലത്ത് ഇല്ലാത്തത് മനസിലാക്കുന്നത്. വീട്ടിലുള്ളവര്‍ ഷഫ്നാത്ത്  വീട് വിട്ടിറങ്ങിയത് അറിഞ്ഞില്ലായിരുന്നു. കുട്ടിമാത്രമാണ് മുറിയില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഭര്‍ത്താവ് ചെര്‍പ്പുളശ്ശേരി പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഷാഫ്നാത്ത് ബെന്‍ഷാമിനൊപ്പം ഉണ്ടെന്ന് കണ്ടെത്തി. ഇവരോട് പൊലീസ് സ്റ്റേഷനില്‍ ഹാജറാകുവാന്‍ ആവശ്യപ്പെട്ടു.

Read More: വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒളിച്ചോടി; ‌എന്തുചെയ്യണമെന്നറിയാതെ വധൂവരന്മ‍ാർ

തുടര്‍ന്ന് ഇവര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജറായി, ഭര്‍ത്താവിനൊപ്പം പോകാന്‍ എന്നാല്‍ ഷാഫ്നാത്ത് തയ്യാറായില്ല. കാമുകനൊപ്പം പോകുവാനാണ് താല്‍പ്പര്യമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇവരെ ജുവനെല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചതിന്‍റെ പേരില്‍ വീട്ടമ്മയ്ക്കെതിരെയും, വിളിച്ചിറക്കി കൊണ്ടുവന്നതിന് കാമുകനെതിരെയും കേസ് എടുത്തു. ഇരുവരെയും ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതി റിമാന്‍റ് ചെയ്തു.

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും