'രക്ഷാബന്ധൻ ദിനത്തിൽ കൈയിൽ രാഖി കെട്ടി തന്ന യുവാവ് ബലാത്സം​ഗം ചെയ്തു'; പരാതിയുമായി യുവതി

Published : Nov 02, 2022, 03:48 PM ISTUpdated : Nov 02, 2022, 03:53 PM IST
'രക്ഷാബന്ധൻ ദിനത്തിൽ കൈയിൽ രാഖി കെട്ടി തന്ന യുവാവ് ബലാത്സം​ഗം ചെയ്തു'; പരാതിയുമായി യുവതി

Synopsis

പ്രതിഷേധിച്ചപ്പോൾ പ്രതി വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി. എന്നാൽ പിന്നീട് ഇയാൾ വാക്കുപാലിച്ചില്ല. യുവതിയുടെ പരാതിയിൽ റാത്തിബാദ് പൊലീസ് ബലാത്സംഗത്തിന് കേസെടുത്തു.

ഭോപ്പാൽ: രക്ഷാബന്ധൻ ദിനത്തിൽ തന്റെ കൈയിൽ രാഖി കെട്ടിയ യുവാവ് തന്നെ പീഡിപ്പിച്ചതായി യുവതിയുടെ പരാതി. ഒന്നര വർഷം മുമ്പാണ് തന്നെ ബലാത്സം​ഗം ചെയ്തതെന്ന് റാത്തിബാദ് സ്വദേശിയായ 38 കാരി പരാതിപ്പെട്ടു. പരിചയക്കാരനായ യുവാവ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പറഞ്ഞു. പ്രതിഷേധിച്ചപ്പോൾ പ്രതി വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി. എന്നാൽ പിന്നീട് ഇയാൾ വാക്കുപാലിച്ചില്ല. യുവതിയുടെ പരാതിയിൽ റാത്തിബാദ് പൊലീസ് ബലാത്സംഗത്തിന് കേസെടുത്തു. രോഗബാധിതയായ യുവതിക്ക് ആദ്യഭർത്താവിനെ നഷ്ടപ്പെട്ടിരുന്നു. പിന്നീട് പുനർവിവാ​ഹിതരായി. എന്നാൽ, രണ്ടാം വിവാഹത്തിന് ഏഴ് മാസത്തിന് ശേഷം ഭർത്താവുമായി വേർപിരിഞ്ഞു. തുടർന്നാണ് അയൽവാസിയായ യുവാവുമായി സൗഹൃദത്തിലായത്.

കഴിഞ്ഞ രക്ഷാബന്ധൻ ദിനത്തിൽ കൈയിൽ യുവതിയുടെ കൈയിൽ ഇയാൾ രാഖി കെട്ടി. 2021 ഓഗസ്റ്റിൽ യുവതി വീട്ടിൽ തനിച്ചായിരുന്നപ്പോൾ യുവാവ് വീട്ടിൽക്കയറി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിഷേധിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയും വിവാഹ വാഗ്ദാനം നൽകി ആവർത്തിച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിക്കാൻ യുവതി ആവശ്യപ്പെട്ടപ്പോൾ ഇയാൾ വിസ്സമ്മതിച്ചു. തുടർന്നാണ് പരാതിയുമായി രം​ഗത്തെത്തിയത്. 

കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നാലുവയസുകാരിയെ ഹോട്ടല്‍ ജീവനക്കാരന്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ശേഷം കരിമ്പുതോട്ടത്തില്‍ ഉപേക്ഷിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെയാണ് യുവതിയുടെ പരാതി. തിങ്കളാഴ്ച  രാവിലെ 8.30 ഓടെയാണ് കുട്ടിയെ വീട്ടില്‍  നിന്നും കാണാതായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഹോട്ടല്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. പെണ്‍കുട്ടിയുടെ വീടിനടത്ത് ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന രാജ് കുമാര്‍ സിംഗ് രാത്രിയോ പെണ്‍കുട്ടിയുടെ  വീട്ടിലെത്തി. കുടുംബം ഇയാള്‍ കിടക്കാനായി ഒരു കട്ടില്‍ നല്‍കി. വീടിന് 100 മീറ്ററിന് അപ്പുറത്ത് കിടന്നുറങ്ങിയ രാജ്കുമാര്‍ സിംഗ് പെണ്‍കുട്ടിയെ പലര്‍ച്ചെ വീട്ടില്‍ നിന്നും എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 

പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ ഇയാള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു. അബോധാവസ്ഥയിലായ കുട്ടിയെ സമീപത്തെ കരിമ്പ് തോട്ടത്തില്‍ ഉപേക്ഷിച്ച് പ്രതി മുങ്ങി. രാവിലെ ഉറക്കമുണര്‍ന്ന മാതാപിതാക്കള്‍ കുട്ടിയെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള കരിമ്പിന്‍ തോട്ടത്തില്‍ നിന്നും കുട്ടിയെ കണ്ടെത്തിയത്. കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 

PREV
Read more Articles on
click me!

Recommended Stories

ദുബായിൽ നിക്ഷേപ തട്ടിപ്പ് നടത്തി 18 മാസം മുമ്പ് മുങ്ങി, ഭക്ഷണം ഓർഡർ ചെയ്തു, പിന്നാലെ അറസ്റ്റിൽ
ലോറിക്ക് തകരാറുണ്ട്, അടിയിൽ കിടക്കാനാവശ്യപ്പെട്ടു; 4 കോടി രൂപയുടെ ഇൻഷുറൻസ് പോളിസിയെടുത്തു, സഹോദരനെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി യുവാവ്