
ചെന്നൈ : അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവിന് ആക്രമിച്ച് ഭാര്യ. 29കാരിയായ സ്ത്രീ ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗങ്ങളിൽ തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. ഭര്‍ത്താവ് ഉറങ്ങിക്കിടക്കവെയാണ് ഭാര്യയുടെ അതിക്രമം. ശ്രീപെരുമ്പത്തൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സൂപ്പർവൈസറായ എൽ തങ്കരാജിന്റെ (32) സ്വകാര്യ ഭാഗങ്ങളിൽ 50% പൊള്ളലേറ്റിട്ടുണ്ട്.
സര്‍ക്കാര്‍ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ വിദഗ്ധ പരിചരണത്തിനായി വെല്ലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കാവേരിപക്കം പൊലീസ് തങ്കരാജിന്റെ ഭാര്യ ടി പ്രിയയെ (29) അറസ്റ്റ് ചെയ്യുകയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു. തമിഴ്‌നാട്ടിലെ റാണിപേട്ട് ജില്ലയിലെ കാവേരിപക്കത്തിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്.
ഏഴ് വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് ഒരു മകനും ഒരു മകളുമുണ്ട്. ഭര്‍ത്താവ് വിശ്വാസ വഞ്ചന കാണിക്കുന്നുവെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ നിരന്തരം വഴക്ക് കൂടിയിരുന്നു. ഇത്തരമൊരു തർക്കത്തിന് ശേഷം ശനിയാഴ്ച പുലർച്ചെ ഉറങ്ങാൻ കിടന്നതായിരുന്നു തങ്കരാജ്.
ർദേഷ്യം സഹിക്കാനാകാതെ പ്രിയ ബാത്ത്റൂമിൽ നിന്ന് ഒരു ബക്കറ്റിൽ ചൂടുവെള്ളവുമായി വന്ന് ഭർത്താവ് തങ്കരാജ് ഉറങ്ങുമ്പോൾ അയാളുടെ സ്വകാര്യ ഭാഗത്ത് ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റ തങ്കരാജ് സഹായത്തിനായി നിലവിളിച്ചു. ഇയാളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാര്‍ ഇയാളെ ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam