പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിക്ക് നേരെ വെടിവെപ്പ്, പ്രതി ഓടി രക്ഷപ്പെട്ടു, ദൃശ്യങ്ങൾ സിസിടിവിയിൽ

Published : Aug 18, 2022, 01:00 PM ISTUpdated : Aug 18, 2022, 01:05 PM IST
പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിക്ക് നേരെ വെടിവെപ്പ്, പ്രതി ഓടി രക്ഷപ്പെട്ടു, ദൃശ്യങ്ങൾ സിസിടിവിയിൽ

Synopsis

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ട്യൂഷൻ ക്ലാസ് കഴിഞ്ഞ് രാവിലെ 8.00 മണിയോടെ വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെ പിന്നിലൂടെ വന്ന ആൾ പെൺകുട്ടിയുടെ കഴുത്തിൽ വെടിയുതിർക്കുകയായിരുന്നു

പാട്ന : ട്യൂഷൻ കഴിഞ്ഞ് കോച്ചിംഗ് സെന്ററിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പതിനാറുകാരിക്ക് നേരെ വെടിവെപ്പ്. ബുധനാഴ്ച രാവിലെ ബീഹാറിലെ പാട്‌നയിലാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറയിൽ പതിഞ്ഞു. പട്‌നയിലെ ബയൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സിപാറ പ്രദേശത്താണ് സംഭവം നടന്നത്.

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ട്യൂഷൻ ക്ലാസ് കഴിഞ്ഞ് രാവിലെ 8.00 മണിയോടെ വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെ പിന്നിലൂടെ വന്ന ആൾ പെൺകുട്ടിയുടെ കഴുത്തിൽ വെടിയുതിർക്കുകയായിരുന്നു. പെൺകുട്ടിയെ സ്വകാര്യ നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ നില അതീവ ഗുരുതരമാണ്. 

സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും പൊലീസ് ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ല. ഇയാൾ ഇപ്പോഴും ഒളിവിലാണ്. വിഷയത്തിൽ അന്വേഷണം നടക്കുകയാണ്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് ആക്രമണെന്നാണ് പൊലീസിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ