തൃശൂരില്‍ സ്ത്രീയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി സ്ത്രീകളടങ്ങുന്ന സംഘം മർദ്ദിച്ചതായി പരാതി

By Web TeamFirst Published Dec 2, 2022, 11:19 PM IST
Highlights

അയൽവാസികളെ കല്ലെറിഞ്ഞ് പരുക്കേൽപിച്ചതിന് സ്ത്രീയുടെ പേരിലും പരാതിയുണ്ട്. ഇരുകൂട്ടർക്കെതിരേയും വിയ്യൂർ പൊലീസ് കേസെടുത്തു.

തൃശൂർ കട്ടിലപൂവത്ത് സ്ത്രീയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി സ്ത്രീകളടങ്ങുന്ന സംഘം മർദ്ദിച്ചതായി പരാതി.കട്ടിലപൂവം സ്വദേശിയായ ജോയ്സിയെ അയൽവാസികളായ സ്ത്രീകൾ വീട്ടിൽ നിന്നിറക്കി മർദ്ദിച്ചെന്നാണ് പരാതി. അതേസമയം അയൽവാസികളെ കല്ലെറിഞ്ഞ് പരുക്കേൽപിച്ചതിന് സ്ത്രീയുടെ പേരിലും പരാതിയുണ്ട്. ഇരുകൂട്ടർക്കെതിരേയും വിയ്യൂർ പൊലീസ് കേസെടുത്തു.

തലയ്ക്കു പരുക്കേറ്റ ജോയ്സി തൃശൂര്‍ ജില്ലാ സഹകരണ ആശുപത്രിയിൽ ചികിൽസയിലാണ്. ജോയ്സിയും മകളുമാണ് വീട്ടിൽ താമസം. നാട്ടുകാർ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണെന്നാണ് ഇവരുടെ പരാതി. ഒടുവിലിന്നലെ ഒരു കൂട്ടമാളുകള്‍ വീട്ടില്‍ നിന്ന് പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങൾ സഹിതം പൊലീസില്‍ പരാതിയും നല്‍കി.

അതേസമയം, ജോയ്സി കല്ലറിഞ്ഞ് പരുക്കേൽപിച്ചെന്ന് കാണിച്ച് അയൽവാസികളായ മൂന്നു പേർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പരുക്കേറ്റ മൂന്നു പേരും ആശുപത്രിയിൽ ചികിൽസ തേടുകയും ചെയ്തു. പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ ജോയ്സി തടയുന്ന ദൃശ്യങ്ങൾ നാട്ടുകാരും പുറത്തുവിട്ടു. ഇരുകൂട്ടരുടേയും പരാതികളിൽ വിയ്യൂർ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

തൃശൂര്‍ അഞ്ചേരി സ്വദേശിയായ ഹീമാഫീലിയ രോഗിയായ യുവാവിന് ബൈക്ക് നല്‍കാത്തതിനെ തുടര്‍ന്ന് മര്‍ദ്ദനമേറ്റതായി പരാതി. അഞ്ചേരി സ്വദേശി മിഥുനാണ് മര്‍ദ്ദനമേറ്റത്. തൃശൂര്‍ കേരള വര്‍മ്മ കോളേജിന് സമീപമുള്ള മൊബൈല്‍ കടയിലെത്തി വൈശാഖ് എന്ന യുവാവ് മിഥുനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇരുവരും അയല്‍വാസികളായിരുന്നു. മിഥുന്‍ അടുത്തിടെ പുതിയ ബൈക്ക് വാങ്ങിയിരുന്നു. ഇതു ചോദിച്ച് പലതവണ വൈശാഖ് കടയിലെത്തി. നല്‍കാനാവില്ലെന്നായിരുന്നു മറുപടി. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച കടയിലെത്തിയ വൈശാഖ് ഹീമോഫീലിയ രോഗിയായ മിഥുനെ മര്‍ദ്ദിച്ചത്. നെഞ്ചിലും മുതുകിലുമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. പൊലീസ് അറസ്റ്റ് ചെയ്ത  വൈശാഖിനെ  കോടതി റിമാന്‍ഡ് ചെയ്തു. 

click me!