ബെംഗളൂരുവില്‍ യുവതിയ്ക്ക് നേരെ ഭര്‍തൃവീട്ടുകാരുടെ ക്രൂരത; നടുറോഡില്‍ വിവസ്ത്രയാക്കി ചെരുപ്പ് കൊണ്ടടിച്ചു

Published : Apr 05, 2019, 06:16 PM ISTUpdated : Apr 05, 2019, 06:33 PM IST
ബെംഗളൂരുവില്‍ യുവതിയ്ക്ക് നേരെ ഭര്‍തൃവീട്ടുകാരുടെ  ക്രൂരത;  നടുറോഡില്‍  വിവസ്ത്രയാക്കി ചെരുപ്പ് കൊണ്ടടിച്ചു

Synopsis

വേശ്യയെന്ന് ആരോപിച്ച് ഭര്‍തൃസഹോദരി യുവതിയുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് വീട് വിട്ടുപോകാന്‍ ആവശ്യപ്പെട്ട് യുവതിക്ക് നേരെ കല്ലെറിയുകയായിരുന്നു.

ബെംഗളൂരു: ബെംഗളൂരുവില്‍ യുവതിക്ക് നേരെ ഭര്‍തൃവീട്ടുകാരുടെ ക്രൂര പീഡനം. നടുറോഡില്‍  വിവസ്ത്രയാക്കി ഭര്‍തൃസഹോദരനും കുടുംബവും ചേര്‍ന്ന് ചെരുപ്പുപയോഗിച്ച് അടിച്ചു.  മര്‍ദ്ദനത്തിന് ശേഷം അവശയായ സ്ത്രീയുടെ മുഖത്ത് കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ഭര്‍തൃസഹോദരനും കുടുംബത്തിനുമെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. 

ബെംഗളൂരുവിലെ കമ്മനഹള്ളിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. രണ്ട് കുട്ടികളുടെ അമ്മയായ യുവതി ഭര്‍ത്താവിന്‍റെ മരണശേഷം ഭര്‍തൃവീട്ടില്‍ താമസിക്കുകയായിരുന്നു. അനാശാസ്യം നടത്തിയെന്ന് ആരോപിച്ച് ഭര്‍തൃസഹോദരി യുവതിയുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. ഇതോടെ വീട് വിട്ടുപോകാന്‍ ആവശ്യപ്പെട്ട് യുവതിക്ക് നേരെ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് ഭര്‍തൃസഹോദരിയുടെ ഭര്‍ത്താവ് യുവതിയെ ചെരുപ്പ് ഉപയോഗിച്ച് അടിക്കുകയും നടുറോഡില്‍ വച്ച് വിവസ്ത്രയാക്കുകയും ചെയ്തു. ശേഷം  കത്തി കൊണ്ട് മുഖത്ത് കുത്തി പരിക്കേല്‍പ്പിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവതിയുടെ മകളെയും ഇവര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു.

മര്‍ദ്ദനത്തിന് ശേഷം അവശയായ യുവതി ബനസ്‍വാഡി പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടി ചൈത്രയെ തട്ടിക്കൊണ്ട് പോയി, ഒരു വയസുകാരിയായ മകളെ നൽകണമെന്ന് നിർമ്മാതാവായ ഭർത്താവ് ഭീഷണിപ്പെടുത്തിയതായി പരാതി
ബോണ്ടി വെടിവയ്പിലെ അക്രമികളിലൊരാൾ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്, നവംബറിൽ ഫിലിപ്പീൻസിലെത്തിയതും ഇന്ത്യൻ പാസ്പോർട്ടിൽ