ഇന്ന് രാവിലെ അഷിതയുടെ വീട്ടിലേക്ക് എത്തിയ അനു വീടിന്‍റെ വാതില്‍ അടച്ച ശേഷം അനുവിന്‍റെ കഴുത്തറക്കുകയായിരുന്നു.  

തിരുവനന്തപുരം: കാരക്കോണത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു. കാരക്കോണം സ്വദേശിയായ അനുവാണ് മരിച്ചത്. കാമുകിയായ അഷിതയെ വീട്ടില്‍കയറി കഴുത്തറത്ത് കൊന്നശേഷമായിരുന്നു അനു ആത്മഹത്യ ചെയ്‍തത്. അനുവും അഷിതയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് രാവിലെ അഷിതയുടെ വീട്ടിലേക്ക് എത്തിയ അനു വീടിന്‍റെ വാതില്‍ അടച്ച ശേഷം അനുവിന്‍റെ കഴുത്തറക്കുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന യുവതിയേയും യുവാവിനേയുമാണ്. അഷിതയുടെ കഴുത്ത് അറുത്ത ശേഷം അനു ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അഷിത ആശുപത്രിയില്‍ വച്ചു മരിച്ചു. സംഭവം നടക്കുമ്പോള്‍ അഷിതയും മാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത് എന്നാണ് ലഭ്യമായ വിവരം. കൊടും ക്രൂരതയിലേക്ക് അനുവിനെ നയിച്ച കാരണമെന്താണ് എന്ന് വ്യക്തമല്ല. 

Read More: തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു