
കോഴിക്കോട്: നാലര വയസ്സുള്ള പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 30 വർഷത്തിനു ശേഷം അറസ്റ്റിലായി. കേസിലെ രണ്ടാം പ്രതിയായ ബീന എന്ന ഹസീനയെയാണ് കളമശ്ശേരിയില്‍ വെച്ച് ടൗണ്‍ പോലീസിന്റെ പിടിയിലായത്.1991 ൽ കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു കൊലപാതകം. 1991 ബീന വളർത്താന്‍ വാങ്ങിയ നാലര വയസ്സുള്ള പെൺകുട്ടിയെ കോഴിക്കോട് ഓയിറ്റി റോഡിലെ സെലക്ട് ലോഡ്ജില്‍ വെച്ചു പ്രതിയും കാമുകനും ചേർന്ന് ശാരീരികമായി പീഡിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടയിലായിരുന്നു കുട്ടി മരിക്കുകയായിരുന്നു.
സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് കുട്ടിയുടെ മരണം കൊലപാതകം ആണെന്ന് മനസ്സിലാവുന്നത്. കേസില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയതിനു ശേഷം പ്രതികള്‍ ഒളിവില്‍ പോവുകയുമായിരുന്നു. ഒളിവില്‍ പോയ കേസിലെ രണ്ടാം പ്രതിയായ ബീന എന്ന ഹസീന മൂന്നാര്‍ ഭാഗത്ത് താമസമുണ്ടെന്നും, ഒരു ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ടു കളമശ്ശേരിയില്‍ എത്തുമെന്നും ഉള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബീന പിടിയിലായത്.
ടൗണ്‍ അസിസ്റ്റന്റ്റ് കമ്മീഷണര്‍ ഏ വി ജോണിന്റെ നിർദ്ദേശ പ്രകാരം ടൗണ്‍ പോലീസ് ഇന്സ്പെ്ക്ടര്‍ ശ്രീഹരി, എസ്. ഐ മാരായ ബിജു ആന്റണി, അബ്ദുള്‍ സലിം, സീനിയര്‍ സിപിഒ സജേഷ് കുമാര്‍. സിപിഒ മാരായ രജീഷ് ബാബു, സുജന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam