അമരവിള ചെക്ക് പോസ്റ്റില്‍ കളളപ്പണം പിടികൂടി

By Web TeamFirst Published Apr 1, 2021, 1:16 AM IST
Highlights

ബാഗിൽ ഒളിപ്പിച്ച് പണം കടത്താൻ ശ്രമിച്ചതിന്കൊട്ടാരക്കര സ്വദേശിയായ ദാമോദറിനെ എക്സൈസ്കസ്റ്റഡിയിൽ എടുത്തു,നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിലേക്ക് പണം കടത്തുന്നത് തടയാൻ എക്സൈസ് പരിശോധന ശക്തമാക്കിയിരുന്നു.

തിരുവനന്തപുരം: നെയ്യാറ്റിന്‍കര അമരവിള ചെക്പോസ്റ്റിൽ നിന്ന് കളളപ്പണം പിടികൂടി.തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 23 ല്കഷം രൂപയാണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.  

മതിയായ രേഖകളില്ലാതെ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസിൽ കടത്താൻ ശ്രമിച്ച 23 ലക്ഷം രൂപയാണ് എക്സൈസംഘം പിടികൂടിയത്.ബാഗിൽ ഒളിപ്പിച്ച് പണം കടത്താൻ ശ്രമിച്ചതിന്കൊട്ടാരക്കര സ്വദേശിയായ ദാമോദറിനെ എക്സൈസ്കസ്റ്റഡിയിൽ എടുത്തു,നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിലേക്ക് പണം കടത്തുന്നത് തടയാൻ എക്സൈസ് പരിശോധന ശക്തമാക്കിയിരുന്നു.

പിടികൂടിയ പണം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്നതാണോയെന്നും എക്സൈസ് പരിശോധിച്ചു വരികയാണ്  പിടികൂടിയ പണം ഇലക്ഷൻ ഷ്യൽ സ്ക്വാഡിന് കൈമാറുമെന്ന് എക്സൈസ് അറിയിച്ചു. കെഎസ്ആർടിസി ബസിലൂടെ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് പണം കടത്തുവെന്ന് നേരത്തെയും വ്യാപകമായി പരാതികളുയർന്നിരുന്നു.

click me!